ചൈനയിലെ ന്യുമോണിയ; ഇന്ത്യയിലും സ്‌ഥിരീകരിച്ചെന്ന റിപ്പോർട് തള്ളി കേന്ദ്രം

ഡെൽഹി എയിംസിൽ ഏപ്രിൽ മുതൽ സെപ്‌റ്റംബർ വരെയുള്ള കാലയളവിൽ ഏഴ് പേർക്ക് രോഗം സ്‌ഥിരീകരിച്ചുവെന്ന് ഒരു ഇംഗ്ളീഷ് മാദ്ധ്യമം റിപ്പോർട് ചെയ്‌തത്‌ വസ്‌തുതാ വിരുദ്ധമാണെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്‌തമാക്കുന്നത്.

By Trainee Reporter, Malabar News
Will covid become a Dangerous again in the state? Spreading is highly contagious
Rep. Image
Ajwa Travels

ന്യൂഡെൽഹി: ചൈനയിൽ പടരുന്ന ന്യുമോണിയ ഇന്ത്യയിലും സ്‌ഥിരീകരിച്ചിരുന്നുവെന്ന റിപ്പോർട് തള്ളി കേന്ദ്രം. റിപ്പോർട് വസ്‌തുതാ വിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതും ആണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഡെൽഹി എയിംസിൽ ഏപ്രിൽ മുതൽ സെപ്‌റ്റംബർ വരെയുള്ള കാലയളവിൽ ഏഴ് പേർക്ക് രോഗം സ്‌ഥിരീകരിച്ചുവെന്നാണ് ഒരു ഇംഗ്ളീഷ് മാദ്ധ്യമം റിപ്പോർട് ചെയ്‌തത്‌.

എന്നാൽ, മൈക്കോപ്ളാസ്‌മ ന്യുമോണിയ രാജ്യത്ത് സാധാരണയായി കാണാറുള്ളതാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു. നിരീക്ഷണത്തിന്റെ ഭാഗമായി സാമ്പിൾ ശേഖരിച്ചതിൽ ആർക്കും ഇതുവരെ രോഗം സ്‌ഥിരീകരിച്ചിട്ടില്ല.

നിലവിൽ പഠനത്തിന്റെ ഭാഗമായുള്ള പരിശോധനയിൽ കണ്ടെത്തിയതാണെന്നും, ഈ കേസുകൾക്ക് ചൈനയിലെ ഭാഗമായുള്ള പരിശോധനയിൽ കണ്ടെത്തിയതാണെന്നും, ഈ കേസുകൾക്ക് ചൈനയിലെ രോഗവ്യാപനവുമായി യാതൊരു ബന്ധവുമില്ലെന്നും കർശന നിരീക്ഷണം തുടരുകയാണെന്നും മന്ത്രാലയം അറിയിച്ചു.

കുട്ടികളിൽ പടരുന്ന അജ്‌ഞാത ന്യുമോണിയ പുതിയ വൈറസ് മൂലമല്ലെന്ന് ചൈന വിശദീകരിച്ചിരുന്നു. ലോകാരോഗ്യ സംഘടനക്കാണ് ചൈന വിശദീകരണം നൽകിയത്. സ്‌ഥിതിഗതികൾ സൂക്ഷ്‌മമായി നിരീക്ഷിക്കുന്നുവെന്നും ചൈനീസ് നാഷണൽ ഹെൽത് കമ്മീഷന്റെ വ്യക്‌തമാക്കിയിരുന്നു. 2019ൽ ചൈനയിലെ വുഹാനിൽ പടർന്ന ശ്വാസകോശ രോഗമാണ് പിന്നീട് കൊവിഡ് എന്ന പേരിൽ ലോകമെങ്ങും വ്യാപിച്ചത്.

 Most Read| നിക്ഷേപ, വായ്‌പാ തട്ടിപ്പ്; നൂറിലധികം ചൈനീസ് വെബ്സൈറ്റുകൾ നിരോധിച്ചു കേന്ദ്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE