ചൈനയെ വിറപ്പിച്ചു വൻ ഭൂകമ്പം; 110 പേർ മരിച്ചു- 200ലധികം പേർക്ക് പരിക്ക്

By Trainee Reporter, Malabar News
Earthquake in China
Rep. Image
Ajwa Travels

ബെയ്‌ജിങ്‌: ചൈനയെ വിറപ്പിച്ചു വൻ ഭൂകമ്പം. ശക്‌തമായ ഭൂകമ്പത്തിൽ 110 പേരോളം മരിച്ചതായാണ് റിപ്പോർട്. 200ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. വടക്ക്-പടിഞ്ഞാറൻ ഗൻസു, ക്വിങ്‌ഹായ്‌ പ്രവിശ്യയിലാണ് ഇന്നലെ രാത്രി ഭൂചലനമുണ്ടായത്. 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം പ്രവിശ്യാ കേന്ദ്രമായ ഗാൻസുവിൽ നിന്നും 100 കിലോമീറ്റർ അകലെയാണ് ഉൽഭവിച്ചത്. ഒന്നിന് പിറകെ ഒന്നായി തുടരെ ഭൂകമ്പമുണ്ടായതായാണ് റിപ്പോർട്.

അതേസമയം, സിൻഹുവയിൽ ഉണ്ടായ ഭൂകമ്പം 6.2 തീവ്രതയാണ് രേഖപ്പെടുത്തിയത്. ആളുകൾ പരിഭ്രാന്തരായി തെരുവിലേക്കിറങ്ങി. വീടുകളും കെട്ടിടങ്ങളും തകർന്നു വീണു. സ്‌ഥലത്ത്‌ രക്ഷാപ്രവർത്തനം തുടരുകയാണ്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും രക്ഷാപ്രവർത്തനങ്ങൾക്കും എല്ലാ സാധ്യതകളും ഉപയോഗിക്കണമെന്ന് ചൈനീസ് പ്രസിഡണ്ട് ഷി ചിൻപിങ് നിർദ്ദേശം നൽകി.

പലയിടത്തും വൈദ്യുതിയും വെള്ളവും നിലച്ചു. റോഡുകളും തകർന്നതിനാൽ രക്ഷാപ്രവർത്തനം ദുഷ്‌കരമായിരിക്കുകയാണ്. ചൈനയിൽ ഭൂകമ്പങ്ങൾ ഉണ്ടാകുന്നത് ഇതാദ്യമല്ല. ഓഗസ്‌റ്റിൽ കിഴക്കൻ ജില്ലയിൽ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 23 പേർ മരിച്ചിരുന്നു. 2022 സെപ്‌തംബറിൽ സിചുവാൻ പ്രവിശ്യയിൽ ഉണ്ടായ ഭൂകമ്പത്തിൽ 100 പേരാണ് മരിച്ചത്.

Most Read| കൊവിഡ്; 89.38 ശതമാനവും കേരളത്തിൽ- മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു കേന്ദ്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE