കൊവിഡ്; 89.38 ശതമാനവും കേരളത്തിൽ- മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു കേന്ദ്രം

പരിശോധന ഉറപ്പാക്കണം, രോഗം സ്‌ഥിരീകരിക്കുന്ന സാമ്പിളുകൾ ജനിതക ശ്രേണി പരിശോധനക്ക് അയക്കണം. ഉൽസവ കാലം മുന്നിൽ കണ്ടു രോഗം പടരാനുള്ള സാധ്യത ഒഴിവാക്കണം എന്നിങ്ങനെയാണ് നിർദ്ദേശങ്ങൾ.

By Trainee Reporter, Malabar News
new covid variant
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് സ്‌ഥിരീകരിച്ച 89.38 ശതമാനം കൊവിഡ് കേസുകളും കേരളത്തിലാണെന്ന് റിപ്പോർട്. അതിവേഗം പടരുന്ന ജെ എൻ 1 ആണ് കേരളത്തിന് ആശങ്കയായി വ്യാപിക്കുന്നത്. കഴിഞ്ഞ ഒന്നര മാസത്തിനിടെ സംസ്‌ഥാനത്ത്‌ 1600ലധികം പേർക്ക് രോഗം സ്‌ഥിരീകരിച്ചതായി ആരോഗ്യമന്ത്രി അറിയിച്ചു. ഇന്നലെ ഒരു മരണം കൂടി റിപ്പോർട് ചെയ്‌തു. ഇതോടെ, മരിച്ചവരുടെ എണ്ണം പത്തായി.

ഇവരിൽ ഭൂരിഭാഗം പേർക്കും ഗുരുതര രോഗങ്ങൾ ഉണ്ടായിരുന്നു. നവംബർ മുതൽ സംസ്‌ഥാനത്ത്‌ കൊവിഡ് കേസുകളിൽ നേരിയ വർധനവ് ഉണ്ടായിരുന്നു. സംസ്‌ഥാനത്തെ കൊവിഡ് സാഹചര്യം സർക്കാരും ആരോഗ്യവകുപ്പും സൂക്ഷ്‌മമായി നിരീക്ഷിക്കുന്നുണ്ട്. അതേസമയം, കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ സംസ്‌ഥാനങ്ങൾക്ക് മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുകയാണ് കേന്ദ്രം.

കൊവിഡ് കേസുകൾ ഉയരുന്നതിൽ നിതാന്ത ജാഗ്രത വേണമെന്നാണ് കേന്ദ്രത്തിന്റെ നിർദ്ദേശം. പരിശോധന ഉറപ്പാക്കണം, രോഗം സ്‌ഥിരീകരിക്കുന്ന സാമ്പിളുകൾ ജനിതക ശ്രേണി പരിശോധനക്ക് അയക്കണം. ഉൽസവ കാലം മുന്നിൽ കണ്ടു രോഗം പടരാനുള്ള സാധ്യത ഒഴിവാക്കണം എന്നിങ്ങനെയാണ് നിർദ്ദേശങ്ങൾ. പുതുക്കിയ കൊവിഡ് മാർഗ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും കേന്ദ്രം മുന്നറിയിപ്പ് നൽകി.

ജില്ലാ തലത്തിൽ രോഗലക്ഷണങ്ങൾ കൂടുന്നത് നിരീക്ഷിക്കണം, ആർടിപിസിആർ- ആന്റിജൻ പരിശോധനകൾ കൂടുതൽ നടത്തണം, രോഗം സ്‌ഥിരീകരിക്കുന്ന സാമ്പിളുകൾ ജനിതക ശ്രേണി പരിശോധന നടത്തണം, ആശുപത്രികളിലെ സാഹചര്യം വിലയിരുത്തണം, ബോധവൽക്കരണം ശക്‌തമാക്കണം എന്നിങ്ങനെയാണ് നിർദ്ദേശങ്ങൾ.

Most Read| ഇത് കടൽത്തീരമോ അതോ ചുവപ്പ് പരവതാനിയോ? വിസ്‌മയ കാഴ്‌ചയൊരുക്കി ഒരു ബീച്ച്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE