ചൈനയിലെ ഭൂചലനം: തീവ്രത 7.2; ഡെൽഹിയിലും പ്രകമ്പനങ്ങൾ

ഇന്ത്യൻ സമയം രാത്രി 11.29നാണ് ഷിൻജിയാങ്ങിൽ ഭൂചലനം അനുഭവപ്പെട്ടതെന്നാണ് സീസ്‌മോളജി റിപ്പോർട്ട്.

By Desk Reporter, Malabar News
Earthquake in China Malayalam News
Rep. Image: Dave Goudreau | Unsplash
Ajwa Travels

ബെയ്‌ജിങ്: (Earthquake China Malayalam) ചൈനയിലെ തെക്കൻ ഷിൻജിയാങ്ങിൽ വൻ ഭൂചലനം. തിങ്കളാഴ്‌ച രാത്രിയാണ് 7.2 തീവ്രത രേഖപ്പെടുത്തിയ പ്രകമ്പനം റിപ്പോർട്ട് ചെയ്‌തത്. ചൈനയിലെ വുഷി കൗണ്ടിയിലാണ് പ്രഭവകേന്ദ്രം.

80 കിലോമീറ്ററോളം ഭൂചലനത്തിന്റെ തീവ്രത അനുഭവപ്പെട്ടെന്ന് നാഷനൽ സെന്റർ ഓഫ് സീസ്‌മോളജി അറിയിച്ചു. നിരവധി പേർക്കു പരുക്കേറ്റതായും വീടുകൾ തകർന്നതായും റിപ്പോർട്ടുണ്ട്. ഷിൻ ജിയാങ് റെയിൽവേ വകുപ്പ് പ്രവർത്തനം നിർത്തിവച്ചു. 27 ട്രെയിനുകൾ സർവീസ് അവസാനിപ്പിച്ചതായി അധികൃതർ പറഞ്ഞു.

വലിയ ഭൂചലനത്തിനു പിന്നാലെ 3.0 തീവ്രതയിലും അതിലും ഉയർന്നതുമായ 14 തുടർ ചലനങ്ങള്‍ പ്രഭവകേന്ദ്രത്തിനു സമീപം രേഖപ്പെടുത്തി. പ്രഭവകേന്ദ്രത്തിൽ നിന്ന് 17 കിലോമീറ്റർ അകലെ 5.3 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂചലനവും റിപ്പോർട്ട് ചെയ്‌തതായും വാർത്ത പറയുന്നു. ചൈനയിലെ ഭൂചലനത്തിന്റെ പ്രകമ്പനങ്ങൾ ഡൽഹിയിലെ എൻസിആർ മേഖലയിലും പാകിസ്‌ഥാനിലും ഉണ്ടായതായി റിപ്പോർട്ടുകൾ പറയുന്നു.

MOST READ | ‘കോം ഇന്ത്യ’യ്‌ക്ക് പുതിയ നേതൃത്വം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE