വിലാപ ഭൂമിയായി മൊറോക്കോ; മരണസംഖ്യ 2000 കടന്നു- ഇനിയും ഉയർന്നേക്കും

1400 പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ട്. പ്രധാന നഗരങ്ങളടക്കം നിലംപൊത്തിയ ദുരന്തത്തിൽ നിരവധിയാളുകൾ ഇപ്പോഴും മണ്ണിനടിയിലാണ്. കെട്ടിട അവശിഷ്‌ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന ആളുകൾക്കായി രക്ഷാപ്രവർത്തനം തുടരുകയാണ്.

By Trainee Reporter, Malabar News
Earthquake in Morocco
Ajwa Travels

റബാക്ക്: ആഫ്രിക്കൻ രാജ്യമായ മൊറോക്കോയെ വിലാപ ഭൂമിയാക്കിയ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 2000 കടന്നതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. 1400 പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ട്. പ്രധാന നഗരങ്ങളടക്കം നിലംപൊത്തിയ ദുരന്തത്തിൽ നിരവധിയാളുകൾ ഇപ്പോഴും മണ്ണിനടിയിലാണ്. കെട്ടിട അവശിഷ്‌ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന ആളുകൾക്കായി രക്ഷാപ്രവർത്തനം തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.

രാജ്യത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണം നടത്തും. ദുരന്തബാധിതർക്ക് ഭക്ഷണവും പാർപ്പിട സൗകര്യവും ഒരുക്കുമെന്ന് മുഹമ്മദ് ആറാമൻ രാജാവ് അറിയിച്ചു. പർവത മേഖലയിലെ ഗ്രാമങ്ങളിലാണ് കൂടുതൽ നാശനഷ്‌ടം ഉണ്ടായത്. റോഡുകളും പാലങ്ങളും തകർന്നതിനാൽ നാശമുണ്ടായ മേഖലകളിലേക്ക് രക്ഷാപ്രവർത്തകർക്ക് എത്തിച്ചേരുന്നതിന് തടസം നേരിടുകയാണ്. അൽ ഹൗസ്, ഔറസാസത്, അസിലാൽ, ചികാവ് തുടങ്ങിയ സ്‌ഥലങ്ങളിലും ഭൂചലനമുണ്ടായി.

തലസ്‌ഥാനമായ റബാക്ക് അടക്കമുള്ള നഗരങ്ങളിൽ ആളുകൾ ഭയന്നോടി. ഭൂകമ്പത്തിന്റെ പ്രകമ്പനം സ്‌പെയിനിന്റെ തെക്കൻ മേഖല വരെയെത്തി. സെക്കൻഡുകളോളം ഭൂചലനത്തിന്റെ പ്രകമ്പനം നിലനിന്നിരുന്നുവെന്നാണ് റിപ്പോർട്. വിനോദസഞ്ചാര കേന്ദ്രമായ മാരാകേഷിലും ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രത്തിന് സമീപമുള്ള അഞ്ചു പ്രവിശ്യകളിലുമാണ് ഏറ്റവും കൂടുതൽ പേർ മരിച്ചത്.

ജനങ്ങൾ ഉറക്കത്തിലായ നേരത്ത് വീടുകൾ നിലംപൊത്തി. ഒട്ടേറെ ആഫ്രിക്കൻ- അറബ്- പൗരാണിക നഗരങ്ങളും മന്ദിരങ്ങളുമുള്ള മൊറോക്കോയിൽ മിക്കതും തകർന്നടിഞ്ഞു. ഭക്ഷണവും വെള്ളവും ഇല്ലാതെ ആയിരങ്ങൾ തെരുവിലാണ്. വിവിധ ലോകരാജ്യങ്ങൾ മൊറോക്കോയ്‌ക്ക് സഹായങ്ങൾ വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്‌. വെള്ളിയാഴ്‌ച രാത്രി 11.11 ഓടെയാണ് ഭൂചലനം ഉണ്ടായത്.

റിക്‌ടർ സ്‌കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. റബാക്കിൽ നിന്ന് 300 കിലോമീറ്റർ അകലെയുള്ള മാരുകേഷ് വരെയുള്ള പ്രദേശങ്ങളെ ഭൂചലനം തലസ്‌ഥാനമായ റബാക്കിലും സമീപ പ്രദേശങ്ങളിലും കനത്ത നാശനഷ്‌ടം റിപ്പോർട് ചെയ്‌തിട്ടുണ്ട്‌. 18.5 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം.

Most Read| ജി20 ഉച്ചകോടി; ഇന്ത്യ-ഗൾഫ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി പ്രഖ്യാപിച്ച് പ്രധാനമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE