ജി20 ഉച്ചകോടി; ഇന്ത്യ-ഗൾഫ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ഇന്ത്യയേയും മിഡിൽ ഈസ്‌റ്റിനേയും യൂറോപ്പിനേയും തമ്മിൽ പരസ്‌പരം ബന്ധിപ്പിച്ചു വ്യാപാരവും ബന്ധവും മെച്ചപ്പെടുത്തുകയാണ് സാമ്പത്തിക ഇടനാഴിയുടെ ലക്ഷ്യം. ഇതിലൂടെ രാജ്യങ്ങളുടെ സാമ്പത്തിക അടിത്തറയും ഭദ്രമാകും. ലോകത്തിന്റെ മുഴുവൻ കണക്‌റ്റിവിറ്റിക്കും സുസ്‌ഥിര വികസനത്തിനും പുതിയ ദിശാബോധം നൽകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

By Trainee Reporter, Malabar News
G20 summit
Ajwa Travels

ന്യൂഡെൽഹി: ജി20യിൽ, ഇന്ത്യയിൽ തുടങ്ങി യൂറോപ്പിലേക്ക് നീളുന്ന സാമ്പത്തിക ഇടനാഴി പ്രഖ്യാപിച്ചു പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ് പ്രഥമ പരിഗണനയിൽ ഉള്ളതെന്ന് പ്രധാനമന്ത്രി വ്യക്‌തമാക്കി. അടുത്ത തലമുറക്കായാണ് ഈ സാമ്പത്തിക ഇടനാഴി. ഇന്ത്യ-ഗൾഫ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി ചൈനയുടെ വൺ ബെൽറ്റ് പദ്ധതിക്ക് ബദലായ പദ്ധതിയായിരിക്കുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

ജി20 ഉച്ചകോടിയിൽ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനാണ് സാമ്പത്തിക ഇടനാഴി പ്രഖ്യാപിച്ചത്. ഇന്ത്യയേയും മിഡിൽ ഈസ്‌റ്റിനേയും യൂറോപ്പിനേയും തമ്മിൽ പരസ്‌പരം ബന്ധിപ്പിച്ചു വ്യാപാരവും ബന്ധവും മെച്ചപ്പെടുത്തുകയാണ് സാമ്പത്തിക ഇടനാഴിയുടെ ലക്ഷ്യം. ഇതിലൂടെ രാജ്യങ്ങളുടെ സാമ്പത്തിക അടിത്തറയും ഭദ്രമാകും. ലോകത്തിന്റെ മുഴുവൻ കണക്‌റ്റിവിറ്റിക്കും സുസ്‌ഥിര വികസനത്തിനും പുതിയ ദിശാബോധം നൽകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

പുതിയ സംരംഭത്തിന്റേയും സാമ്പത്തിക ഇടനാഴി പദ്ധതിയുടേയും സംയോജനത്തിന് താൽപര്യം പ്രകടിപ്പിച്ച സൗദി കിരീടാവകാശി, സാമ്പത്തിക ഇടനാഴി സ്‌ഥാപിക്കുന്നതിൽ രാജ്യങ്ങൾ നടത്തിയ കൂട്ടായ പരിശ്രമത്തേയും അഭിനന്ദിച്ചു. രാജ്യങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന റെയിൽവേ, ഷിപ്പിങ് പദ്ധതികൾ നടപ്പിൽ വരും. ഇടനാഴി വലിയ അവസരങ്ങൾ വാഗ്‌ദാനം ചെയ്യുന്ന പദ്ധതിയാണെന്ന് ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവേൽ മാക്രോൺ പ്രതികരിച്ചു. പ്രഖ്യാപനം മികച്ച ഭാവി സൃഷ്‌ടിക്കുമെന്ന് യുഎസ് പ്രസിഡണ്ട് ജോ ബൈഡനും പ്രതികരിച്ചു.

സാമ്പത്തിക ഇടനാനാഴിയെ ചരിത്രപരമെന്നാണ് യൂറോപ്യൻ കമ്മീഷൻ പ്രസിഡണ്ട് ഉർസുല വോൺ ഡെർ ലെയ്ൻ വിശേഷിപ്പിച്ചത്. ചരിത്രപരമായ ഒരു ശ്രമമാണിത്. രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരം വേഗത്തിലാക്കും. സാമ്പത്തിക ഇടനാഴിക്ക് പിന്നാലെ കൂടുതൽ വൻകിട പദ്ധതികൾ നടപ്പിൽ വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, 2026ൽ ജി20യുടെ അധ്യക്ഷ സ്‌ഥാനം യുഎസ് വഹിക്കുമെന്ന ജോ ബൈഡൻ ഭരണകൂടത്തിന്റെ പ്രഖ്യാപനത്തിനെതിരെ ശക്‌തമായ എതിർപ്പുമായി ചൈന രംഗത്തെത്തി. അധ്യക്ഷ സ്‌ഥാനം അംഗരാജ്യങ്ങൾ ഊഴമിട്ട് എടുക്കുകയാണ് പതിവ്. എന്നാൽ, ഇന്ത്യ, ബ്രസീൽ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങൾക്ക് ശേഷം അധ്യക്ഷ സ്‌ഥാനം തങ്ങൾക്കാണെന്ന് അമേരിക്ക വ്യക്‌തമാക്കിയതാണ് വിവാദത്തിന് വഴിവെച്ചത്. ചൈന ഉന്നയിച്ച എതിർപ്പിനെ റഷ്യയും പിന്തുണച്ചിട്ടുണ്ട്.

എന്നാൽ, തീരുമാനത്തിൽ മാറ്റമുണ്ടാക്കാൻ സാധ്യതയില്ലെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന സൂചന. 2025 ആകുമ്പോഴേക്കും എല്ലാ അംഗരാജ്യങ്ങളും ഒരുവട്ടമെങ്കിലും അധ്യക്ഷത വഹിച്ചിട്ടുണ്ടാകുമെന്നും, 2008ലെ ആദ്യ വാഷിംഗ്‌ടൺ ജി20ക്ക് യുഎസ് ആണ് ആതിഥേയത്വം വഹിച്ചതെന്നും ഉദ്യോഗസ്‌ഥർ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിൽ ചൈനീസ് എതിർപ്പിന് പിന്നിലെ കാരണമെന്തെന്ന് വ്യക്‌തമല്ല.

Most Read| 500 വര്‍ഷം പഴക്കമുള്ള 15 കാരിയുടെ മൃതദേഹം: ആന്തരികാവയവങ്ങൾ നശിച്ചിട്ടില്ല!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE