ലോകത്തിലെ ഏറ്റവും സുരക്ഷിത ഇടമായി അബുദാബി തിരഞ്ഞെടുക്കപ്പെട്ടു. ലോകത്തെ റിസ്ക് മാനേജ്മെന്റ് ടെക്നോളജി, ട്രാവൽ വിദഗ്ധരായ സേഫ്ച്വർ, റിസ്ക് ലൈൻ കമ്പനികൾ നടത്തിയ സർവേയിലാണ് ലോകത്തെ പത്ത് സുരക്ഷിത നഗരങ്ങളുടെ പട്ടിക പുറത്തുവിട്ടത്.
സർവേ പ്രകാരം യുഎഇ തലസ്ഥാന നഗരിയായ അബുദാബിക്കാണ് പട്ടികയിൽ ഒന്നാം സ്ഥാനം. ബേൺ (സ്വിറ്റ്സർലൻഡ്), മോണ്ടെവിഡിയോ (യുറഗ്വായ്), മ്യൂണിക് (ജർമനി), ഒട്ടാവ (കാനഡ), പെർത്ത് (ഓസ്ട്രേലിയ), റെയ്ക്ക്യാവിക് (ഐസ്ലൻഡ്), സിംഗപ്പൂർ, ടോക്കിയോ (ജപ്പാൻ), വാൻകൂവർ (കാനഡ) എന്നിവയാണ് ആദ്യ പത്തിൽ ഇടംപിടിച്ച മറ്റു സുരക്ഷിത നഗരങ്ങൾ.
ആരോഗ്യ പരിപാലനം, പാരിസ്ഥിതിക അപകടങ്ങൾ തുടങ്ങിയ വിവിധ ഘടകങ്ങളെ അടിസ്ഥാനമാക്കി ആയിരുന്നു വിശകലനം. കുറഞ്ഞ കുറ്റകൃത്യ നിരക്ക്, മികച്ച ഭരണം, കാര്യക്ഷമമായ പൊതു സേവനങ്ങൾ, സഞ്ചാര സൗഹൃദം, രാഷ്ട്രീയ സ്ഥിരത എന്നിവയാണ് ഈ നഗരങ്ങളെ സുരക്ഷിതമാക്കുന്നത്. നമ്പിയോ സൂചികയിൽ തുടർച്ചയായി ഒമ്പത് വർഷവും സുരക്ഷിത നഗരമെന്ന സ്ഥാനം അബുദാബി നിലനിർത്തുകയാണ്.
Most Read| പാലക്കാട് വിരുന്നെത്തി പമ്പരക്കാട; 6000 കി.മീ നിർത്താതെ പറക്കും, പമ്പരം പോലെ കറങ്ങും





































