അബുദാബി: ഗ്രീൻ ലിസ്‌റ്റ് സംവിധാനം ഒഴിവാക്കിയതായി അബുദാബി. അന്താരാഷ്‌ട്ര യാത്രക്കാർക്ക് വേണ്ടിയാണ് അബുദാബി ഗ്രീൻ ലിസ്‌റ്റ് സംവിധാനം ഏർപ്പെടുത്തിയിരുന്നത്. കോവിഡ് വ്യാപനം കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയാണ് ഗ്രീൻ ലിസ്‌റ്റ്. ഈ രാജ്യങ്ങളിൽ നിന്നും എത്തുന്ന ആളുകൾക്ക് അബുദാബിയിൽ നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകിയിരുന്നു.
ഇന്ന് മുതൽ അബുദാബി വിമാനത്താവളങ്ങളിൽ ഗ്രീൻ ലിസ്‌റ്റ് സംവിധാനം ഉണ്ടാകില്ലെന്നാണ് അധികൃതർ വ്യക്‌തമാക്കിയത്. രാജ്യത്ത് കോവിഡ് വ്യാപനത്തിൽ കുറവ് രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് ഗ്രീൻ ലിസ്‌റ്റ് സംവിധാനം ഒഴിവാക്കുന്നത് ഉൾപ്പടെ നിരവധി ഇളവുകൾ നിയന്ത്രണങ്ങളിൽ ഏർപ്പെടുത്തിയത്.
യുഎഇയിൽ ഇളവുകൾ നൽകിയ സാഹചര്യത്തിൽ മാർച്ച് ഒന്നാം തീയതി മുതൽ വാക്‌സിനെടുത്തവര്‍ക്ക് യുഎഇയില്‍ പ്രവേശിക്കാന്‍ മുന്‍കൂര്‍ പിസിആര്‍ പരിശോധനയുടെ ആവശ്യമില്ല. കൂടാതെ ക്വാറന്റെയ്ൻ ഉള്‍പ്പടെയുള്ള നിബന്ധനകളിലും അധികൃതർ മാറ്റം വരുത്തിയിട്ടുണ്ട്.
Read also: ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ മഴ മുന്നറിയിപ്പ്







































