ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ മഴ മുന്നറിയിപ്പ്

By Trainee Reporter, Malabar News
low pressure in the Bay of Bengal
Ajwa Travels

തിരുവനന്തപുരം: കേരളത്തിൽ ശക്‌തമായ മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. മാർച്ച് രണ്ട്, മൂന്ന് തീയതികളിലാണ് കേരളം അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്‌ഥാനങ്ങളിൽ കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പുതുതായി രൂപപ്പെടുന്ന ന്യൂനമർദ്ദത്തിന്റെ അടിസ്‌ഥാനത്തിലാണ്‌ അറിയിപ്പ്.

കേരളം അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്‌ഥാനങ്ങൾക്കും അയൽരാജ്യമായ ശ്രീലങ്കയ്‌ക്കും ഭീഷണിയായി വീണ്ടും ന്യൂനമർദ്ദം രൂപപ്പെടുന്നതായാണ് റിപ്പോർട്. ബംഗാൾ ഉൾക്കടലിലും ആന്റമാൻ കടലിലുമായാണ് ന്യൂനമർദ്ദ സാധ്യത ഉള്ളത്.

ഫെബ്രുവരി 27ഓടെ ചക്രവാതച്ചുഴി രൂപംകൊള്ളും. പിന്നീട് ശക്‌തിയാർജിക്കും. തുടർന്ന് ശ്രീലങ്കൻ ഭാഗത്തേക്ക് നീങ്ങും. ഇതേ തുടർന്ന് ദക്ഷിണേന്ത്യൻ സംസ്‌ഥാനങ്ങളിൽ ശക്‌തമായ മഴയ്‌ക്ക് ഇത് കരണമായേക്കുമെന്നാണ് മുന്നറിയിപ്പ്.

Most Read: എയർ ഇന്ത്യ വിമാനം റുമാനിയയിൽ; ജാഗ്രതാ നിർദ്ദേശം നൽകി ഇന്ത്യൻ എംബസി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE