അബുദാബി: റോഡ് മാർഗം അബുദാബിയിലേക്ക് പ്രവേശിക്കാനുള്ള നിയന്ത്രണങ്ങളിൽ ഇളവ്. ഇതോടെ ഇനിമുതൽ അതിർത്തികളിൽ ഇഡിഇ പരിശോധനയും, പിസിആർ നെഗറ്റീവ് ഫലമോ, ഗ്രീൻ പാസോ കാണിക്കണമെന്ന നിബന്ധനയും ഉണ്ടാകില്ല. നിയന്ത്രണങ്ങൾ നിലനിന്നിരുന്നതിനാൽ അതിർത്തി കടക്കുന്നതിന് ഏറെ നേരം കാത്തുനിൽക്കേണ്ടി വന്നിരുന്നത് ആളുകൾക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്‌ടിച്ചിരുന്നത്.
ജോലിയും താമസവും ദുബായിലും അബുദാബിയിലുമുള്ളവരാണ് ഈ നിയന്ത്രണങ്ങൾ മൂലം ഏറെ പ്രയാസപ്പെട്ടിരുന്നത്. നിലവിൽ നിയന്ത്രണങ്ങൾ പിൻവലിച്ചതോടെ ഇനിമുതൽ ഇരു എമിറേറ്റുകളിലേക്കുമുള്ള യാത്ര കൂടുതൽ സജീവമാകും. കോവിഡ് വ്യാപനത്തെ തുടർന്ന് 2020 ഏപ്രിലിലാണ് അബുദാബി പ്രവേശനത്തിന് കടുത്ത നിബന്ധനകൾ ഏർപ്പെടുത്തിയത്. പിന്നീട് രോഗവ്യാപനം കുറഞ്ഞ് നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകിയെങ്കിലും 2021 ഡിസംബർ 19 മുതൽ അതിർത്തികളിൽ വീണ്ടും നിയന്ത്രണങ്ങൾ കർശനമാക്കി.
എന്നാൽ പൊതുസ്‌ഥലങ്ങൾ, മാളുകൾ, ഷോപ്പിങ് സെന്ററുകൾ, ഹോട്ടലുകൾ, സർക്കാർ കെട്ടിടങ്ങൾ എന്നിവിടങ്ങളിൽ പ്രവേശിക്കുന്നതിന് അബുദാബിയിൽ ഗ്രീൻ പാസ് നിർബന്ധമാണ്. അതിനാൽ തന്നെ ആളുകൾക്ക് രണ്ടാഴ്‌ചയിൽ ഒരിക്കൽ പിസിആർ പരിശോധന നടത്തേണ്ടി വരും.
Read also: നെടുമ്പാശ്ശേരിയിൽ കെ-റെയിലിന് എതിരെ പ്രതിഷേധം; ഉദ്യോഗസ്‌ഥരെ തടഞ്ഞ് നാട്ടുകാർ







































