നെടുമ്പാശ്ശേരിയിൽ കെ-റെയിലിന് എതിരെ പ്രതിഷേധം; ഉദ്യോഗസ്‌ഥരെ തടഞ്ഞ് നാട്ടുകാർ

By Staff Reporter, Malabar News
k-rail-kochi
Ajwa Travels

കൊച്ചി: നെടുമ്പാശ്ശേരി നെടുവണ്ണൂരില്‍ കെ-റെയിലിനായി കല്ലിടാനെത്തിയ ഉദ്യോഗസ്‌ഥരെ നാട്ടുകാര്‍ തടഞ്ഞു. വീട്ടമ്മമാര്‍ ഗേറ്റ് അടച്ച് പ്രതിഷേധിച്ചു. പ്ളക്കാര്‍ഡുകളും മുദ്രാവാക്യം വിളികളുമായി നാട്ടുകാര്‍ ഉദ്യോഗസ്‌ഥര്‍ക്ക് എതിരെ പ്രതിഷേധം കടുപ്പിച്ചു. ഇതിനിടെ ഒരാളെ പോലീസ് അറസ്‌റ്റ് ചെയ്‌തു.

കടുത്ത പ്രതിഷേധങ്ങള്‍ക്ക് നടുവിലും പൊലീസുകാരും റവന്യൂ ഉദ്യോഗസ്‌ഥരും കല്ലിടല്‍ നടപടികളുമായി മുന്നോട്ട് പോവുകയാണ്. നെടുമ്പാശ്ശേരി-ചെങ്ങമനാട് പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമാണ് നെടുവണ്ണൂർ. രണ്ട് ദിവസങ്ങള്‍ക്ക് മുൻപ് പ്രദേശത്ത് കെ-റെയിൽ അടയാളക്കല്ല് സ്‌ഥാപിക്കാനെത്തിയ ഉദ്യോഗസ്‌ഥരെ വീട്ടമ്മമാര്‍ പ്രതിരോധിച്ചിരുന്നു.

വീട്ടുപറമ്പില്‍ കല്ല് നാട്ടാൻ അനുവദിക്കില്ലെന്ന് പറഞ്ഞായിരുന്നു പ്രതിഷേധം. പോലീസ് പ്രതിഷേധക്കാരെ അറസ്‌റ്റ് ചെയ്‌ത്‌ നീക്കിയ ശേഷം ഉദ്യോഗസ്‌ഥർ കല്ലുകൾ നാട്ടുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലും അങ്കമാലി, നെടുമ്പാശ്ശേരി മേഖലകളിൽ കെ-റെയിൽ സംഘത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.

Read Also: അഞ്ചാം ദിവസവും തുടരുന്ന യുദ്ധം; റഷ്യ-യുക്രൈൻ ചർച്ചയിൽ കണ്ണുനട്ട് ലോകം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE