ലോറി ബസിലിടിച്ച് അപകടം; മലപ്പുറത്ത് യുവതി മരിച്ചു

By Team Member, Malabar News
Accident In Malappuram And One Were Died
Representational Image
Ajwa Travels

മലപ്പുറം: ജില്ലയിലെ കൊണ്ടോട്ടിയിൽ നിയന്ത്രണം വിട്ട ലോറി ബസിലിടിച്ച് ഒരു മരണം. കോഴിക്കോട് മെഡിക്കല്‍ കോളജിലെ നഴിസിംഗ് ഓഫിസര്‍ സി വിജിയാണ് അപകടത്തിൽ മരിച്ചത്. കൂടാതെ അപകടത്തിൽ 20ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്‌.

ഇന്ന് രാവിലെ 6 മണിയോടെയാണ് അപകടം നടന്നത്. അമിത വേഗത്തിൽ എത്തിയ ലോറി കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ബസിൽ ഇടിച്ചാണ് അപകടം ഉണ്ടായതെന്ന് ദൃക്‌സാക്ഷികൾ വ്യക്‌തമാക്കി.

ലോറി ഇടിച്ചതിന് പിന്നാലെ ബസ് മറിയുകയായിരുന്നു. തുടർന്ന് ബസിന്റെ മുൻവശത്ത് ഇരിക്കുകയായിരുന്ന വിജി അപകടത്തിൽ പെടുകയായിരുന്നു.

Read also: മുല്ലപ്പെരിയാർ സുരക്ഷാ പരിശോധന; ഹരജികൾ സുപ്രീം കോടതി പരിഗണിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE