പാലക്കാട്: കൽമണ്ഡപം ബൈപ്പാസിൽ അപകടമൊഴിവാക്കാൻ വെട്ടിച്ച കാർ തലകീഴായി മറിഞ്ഞു. റോഡിനുകുറുകെ കടക്കുകയായിരുന്ന രണ്ട് സ്ത്രീകൾ സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനത്തെ ഇടിക്കാതിരിക്കാൻ വെട്ടിക്കുന്നതിനിടെയാണ് അപകടം. കാർ ഡിവൈഡറിലൂടെ മറുഭാഗത്തെ റോഡിലേക്ക് കയറി തലകീഴായി മറിയുകയായിരുന്നു.
യാത്രക്കാർ സാരമായ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കൽമണ്ഡപം ബൈപ്പാസിൽ മണലിയിൽ പെട്രോൾ പമ്പിന് സമീപത്ത് തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. കാർ കൽമണ്ഡപം ഭാഗത്തുനിന്ന് ഒലവക്കോട് ഭാഗത്തേക്ക് പോകുകയായിരുന്നു. നാട്ടുകാരാണ് മറിഞ്ഞ കാറിൽനിന്ന് യാത്രക്കാരെ പുറത്തെടുത്തത്.
Also Read: കോവിഡ് വ്യാപനത്തിന് സാധ്യത; സംസ്ഥാനത്ത് മുന്നൊരുക്കങ്ങൾ ശക്തം







































