കുവൈറ്റ് : കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് കുവൈറ്റില്‍ നടത്തിയ സര്‍വേയില്‍ 46 ശതമാനം ആളുകള്‍ക്കും ആശങ്ക നിലനില്‍ക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. കുവൈറ്റില്‍ അല്‍ ഖബസ് ദിനപത്രമാണ് സര്‍വേ സംഘടിപ്പിച്ചത്. സര്‍വേയില്‍ കോവിഡ് വാക്‌സിന്‍ വിതരണത്തിന് എത്തിയാല്‍ അത് സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് ആളുകളുടെ അഭിപ്രായങ്ങള്‍ ആരായുന്ന ചോദ്യങ്ങളാണ് ഉള്‍പ്പെടുത്തിയിരുന്നത്.
സര്‍വേ ഫലം പുറത്തുവന്നപ്പോള്‍ 46 ശതമാനം ആളുകളും വാക്‌സിന്‍ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് ആശങ്കകള്‍ ഉള്ളവരാണെന്ന് വ്യക്‌തമായി. കൂടാതെ 39 ശതമാനം ആളുകള്‍ വാക്‌സിന്‍ സ്വീകരിക്കാന്‍ തയ്യാറാണെന്ന നിലപാട് വ്യക്‌തമാക്കിയപ്പോള്‍, 15 ശതമാനം ആളുകള്‍ ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ താൽപര്യമില്ലെന്ന അഭിപ്രായമാണ് പങ്ക് വച്ചത്.
കുവൈറ്റിലെ വിവിധ പ്രായത്തിലുള്ള 10,000 പേരിലാണ് അല്‍ ഖബസ് സര്‍വേ നടത്തിയത്. ഇതില്‍ കൂടുതല്‍ ആളുകളും വാക്‌സിന്‍ സ്വീകരിക്കാന്‍ വിമുഖത കാണിക്കുന്നതിനുള്ള പ്രധാന കാരണം വാക്‌സിനെ സംബന്ധിച്ച് നിലനില്‍ക്കുന്ന ആശങ്കകള്‍ ആണെന്ന് ഡോക്‌ടർമാര്‍ വ്യക്‌തമാക്കി. വാക്‌സിന്‍ സ്വീകരിച്ചു കഴിഞ്ഞ് പിന്നീട് എന്തെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുമോ എന്ന ആശങ്ക നിരവധി ആളുകളില്‍ ഉണ്ടെന്ന് വിദഗ്‌ധർ പറയുന്നു. എന്നാല്‍ ആശങ്കപ്പെടേണ്ട ആവശ്യമില്ലെന്നും, വാക്‌സിനുകള്‍ക്ക് പൂര്‍ണമായ സുരക്ഷ ഉറപ്പ് വരുത്തിയ ശേഷം മാത്രമായിരിക്കും ജനങ്ങള്‍ക്ക് വിതരണം ചെയ്യുകയെന്നും അവര്‍ വ്യക്‌തമാക്കി.
Read also : യുഎഇയിലെ വിദ്യാലയങ്ങളില്‍ ശൈത്യകാല അവധി ഇന്നുമുതല്‍







































