കോഴിക്കോട്: നിയമസഭാ തിരഞ്ഞടുപ്പിൽ സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിയുമായി ചര്‍ച്ച നടത്തിയ ഏരിയ കമ്മിറ്റി അംഗത്തിനതിരെ നടപടിയെടുത്ത് സിപിഐഎം. താമരശ്ശേരി ഏരിയാ കമ്മിറ്റി അംഗം ഗിരീഷ് ജോണിനെ പാര്‍ട്ടിയുടെ തിരഞ്ഞടുക്കപ്പട്ട എല്ലാ സ്‌ഥാനങ്ങളില്‍ നിന്നും നീക്കും. ഇതോടെ ഇദ്ദേഹം പാര്‍ട്ടി ബ്രാഞ്ച് അംഗം മാത്രമാവും.
നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവമ്പാടിയിലെ സ്‌ഥാനാർഥിയായി പുതുപ്പാടി ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡണ്ടുകൂടിയായ ഗിരീഷ് ജോണിന്റേയും കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡണ്ടും ലോക്കല്‍ സെക്രട്ടറിയുമായ ലിന്റോ ജോസഫിന്റേയും പേരുകളാണ് സിപിഐഎമ്മില്‍ ഉയര്‍ന്നിരുന്നത്. പിന്നീട് ലിന്റോയെ സ്‌ഥാനാര്‍ഥിയായി പരിഗണിക്കുകയായിരുന്നു. ഇതോടെ ഗിരീഷ് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് മാറിനിന്നുവെന്നാണ് പാർടി കണ്ടെത്തൽ.
തുടർന്ന് എതിര്‍ സ്‌ഥാനാര്‍ഥിയുടെ പാര്‍ട്ടിയുടെ ദേശീയ ജനറല്‍ സെക്രട്ടറിയുമായി ഗിരീഷ് കൂടിക്കാഴ്‌ച നടത്തിയെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. കുഞ്ഞാലിക്കുട്ടി, ഗിരീഷിന്റെ വീട്ടിലെത്തിയാണ് ചര്‍ച്ച നടത്തിയത്. അതേസമയം ഗിരീഷ് തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ പങ്കെടുത്തിരുന്നു എന്നും കുഞ്ഞാലിക്കുട്ടിയുടേയും യുഡിഎഫിന്റേയും വാഗ്‌ദാനത്തിന് ഗിരീഷ് വിധേയനായിരുന്നില്ല എന്നുമാണ് പുതുപ്പാടിയിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്നത്.
Read also: ഐഎൻഎല്ലിൽ അനുനയ ചർച്ച; വിമതരെ കണ്ട് മന്ത്രി അഹമ്മദ് ദേവർകോവിൽ




































