ഐഎൻഎല്ലിൽ അനുനയ ചർച്ച; വിമതരെ കണ്ട് മന്ത്രി അഹമ്മദ് ദേവർകോവിൽ

By News Desk, Malabar News
ahammed-devarkovil-minister-about-vizhinjam
Ajwa Travels

തിരുവനന്തപുരം: ഐഎൻഎല്ലിൽ മഞ്ഞുരുകി തുടങ്ങുന്നു. അബ്‌ദുൾ വഹാബ് വിഭാഗവുമായി മന്ത്രി അഹമ്മദ് ദേവർകോവിൽ അനുനയ ചർച്ച നടത്തി. ചർച്ചയിൽ ശുഭപ്രതീക്ഷയെന്നാണ് വിമത നേതാക്കളുടെ പ്രതികരണം. പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന് എൽഡിഎഫ് നിർദ്ദേശിച്ചതിനെ തുടർന്നാണ് ഇരുവിഭാഗവും കൂടിക്കാഴ്‌ച നടത്തിയത്.

ഐഎൻഎല്ലിലെ തർക്കം ഇടതുമുന്നണിക്ക് നാണക്കേടുണ്ടാക്കിയാൽ അഹമ്മദ് ദേവർകോവിൽ മന്ത്രിസ്‌ഥാനം ഒഴിഞ്ഞ് പുറത്ത് പോകേണ്ടി വന്നേക്കുമെന്ന് പാർട്ടി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. കൂട്ടത്തല്ലിനൊടുവിൽ പിളർന്ന ഐഎൻഎല്ലിലെ ഇരുവിഭാഗങ്ങളെയും ഒന്നിച്ച് പാർട്ടിയിൽ തുടരാൻ അനുവദിക്കില്ലെന്നും എൽഡിഎഫ് അറിയിച്ചിരുന്നു. ഐഎൻഎൽ നേതൃത്വത്തോട് കടുത്ത അതൃപ്‌തി അറിയിച്ച സിപിഎം പ്രശ്‌നങ്ങൾ ഉടൻ പരിഹരിക്കണമെന്നും നിർദ്ദേശിച്ചു. ഇതിനെ തുടർന്നാണ് മന്ത്രി ചർച്ചക്ക് എത്തിയത്.

Also Read: സഹകരണ ബാങ്കിലെ തട്ടിപ്പ് തടയാൻ സർക്കാർ നിയമ ഭേദഗതിക്ക് ഒരുങ്ങുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE