സമവായനീക്കം ഫലം കണ്ടില്ല; ഐഎന്‍എല്‍ സംസ്‌ഥാന കമ്മിറ്റി പിരിച്ചുവിട്ടു

By News Bureau, Malabar News
Ajwa Travels

തിരുവനന്തപുരം: ഐഎന്‍എല്‍ സംസ്‌ഥാന കമ്മിറ്റി പിരിച്ചുവിട്ട് പാര്‍ട്ടിയുടെ ദേശീയ നേതൃത്വം. പാര്‍ട്ടിക്കുള്ളില്‍ കാലങ്ങളായി പുകയുന്ന തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള സമവായ നീക്കങ്ങളെല്ലാം പാളിയതോടെയാണ് നടപടി.

ദേശീയ നേതൃത്വം ഇടപെട്ടാണ് സംസ്‌ഥാന സെക്രട്ടറിയേറ്റും കൗണ്‍സിലും പിരിച്ചുവിട്ടത്. കമ്മിറ്റി പിരിച്ചുവിട്ട പശ്‌ചാത്തലത്തില്‍ ഒരു അഡ്‌ഹോക് കമ്മിറ്റി നിലവില്‍ വന്നിട്ടുണ്ട്. മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ നേതൃത്വത്തിലാണ് അഡ്‌ഹോക് കമ്മിറ്റി.

അബ്‌ദുള്‍ വഹാബും കാസിം ഇരിക്കൂറും തമ്മില്‍ നാളുകളായി തുടരുന്ന അഭിപ്രായ ഭിന്നത വലിയ ചര്‍ച്ചയായിരുന്നു. ദേശീയ നേതൃത്വത്തിന്റെ ഇടപെടലോടെ എപി അബ്‌ദുള്‍ വഹാബിന് ഐഎന്‍എല്‍ സംസ്‌ഥാന പ്രസിഡണ്ട് സ്‌ഥാനം നഷ്‌ടമായിരുന്നു. എന്നാല്‍ ദേശീയ നേതൃത്വത്തിന്റെ തീരുമാനം അംഗീകരിക്കില്ലെന്ന നിലപാടിലാണ് അബ്‌ദുള്‍ വഹാബ്.

സംസ്‌ഥാന കൗണ്‍സില്‍ പിരിച്ചുവിടാന്‍ ദേശീയ കൗണ്‍സിലിന് അധികാരമില്ലെന്നും അതിനാല്‍ തന്നെ ഈ തീരുമാനം അംഗീകരിക്കില്ലെന്നുമാണ് അബ്‌ദുള്‍ വഹാബിന്റെ പ്രതികരണം. ഇത് മധ്യസ്‌ഥ ചര്‍ച്ചയുടെ ലംഘനമാണെന്നും ദേശീയ നേതൃത്വത്തിന്റെ ഇടപെടലിന് വിലക്കുണ്ടായിരുന്നെന്നും പറഞ്ഞ അദ്ദേഹം ഉടന്‍ സംസ്‌ഥാന കൗണ്‍സില്‍ വിളിച്ചുചേര്‍ക്കുമെന്നും വ്യക്‌തമാക്കി.

Most Read: പർദ്ദ ധരിക്കാത്തതിനാലാണ് രാജ്യത്ത് ബലാൽസംഗങ്ങൾ വർധിക്കുന്നത്; കോൺഗ്രസ് എംഎൽഎ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE