പർദ്ദ ധരിക്കാത്തതിനാലാണ് രാജ്യത്ത് ബലാൽസംഗങ്ങൾ വർധിക്കുന്നത്; കോൺഗ്രസ് എംഎൽഎ

By Desk Reporter, Malabar News
No 'purdah' reason for rapes in India: Karnataka Congress MLA on hijab row
Ajwa Travels

ബെംഗളൂരു: കർണാടകയിൽ ഹിജാബിനെ ചൊല്ലിയുള്ള തർക്കങ്ങൾ രൂക്ഷമാകുന്നതിനിടെ വിവാദ പ്രസ്‌താവനയുമായി കോൺഗ്രസ് എംഎൽഎ സമീർ അഹമ്മദ്. സ്‌ത്രീകൾ ‘പർദ്ദ’ ധരിക്കാത്തതുകൊണ്ടും മുഖം മറയ്‌ക്കാത്തതു കൊണ്ടുമാണ് ഇന്ത്യയിൽ ഏറ്റവുമധികം ബലാൽസംഗ കേസുകൾ രേഖപ്പെടുത്തുന്നത് എന്ന് സമീർ അഹമ്മദ് അവകാശപ്പെട്ടു.

“പെൺകുട്ടികൾ വളരുമ്പോൾ അവരുടെ സൗന്ദര്യം മറയ്‌ക്കാൻ ഒരു ‘പർദ്ദ’യുടെ പിന്നിൽ നിർത്തുക എന്നതാണ് ഹിജാബിന്റെ ആശയം. അവരുടെ സൗന്ദര്യം കാണാൻ പാടില്ല. ലോകത്ത് ഏറ്റവുമധികം ബലാൽസംഗക്കേസുകൾ നടക്കുന്നത് ഇന്ത്യയിലാണെന്ന് ഞാൻ കരുതുന്നു. അതിന് കാരണം സ്‌ത്രീകൾ ‘പർദ്ദ ‘ ധരിക്കാത്തതാണ്,”- അദ്ദേഹം പറഞ്ഞു.

കർണാടകയിലെ ചില വിദ്യാഭ്യാസ സ്‌ഥാപനങ്ങളിൽ ഹിജാബിനെ ചൊല്ലി തർക്കം നിലനിൽക്കുന്ന സാഹചര്യത്തിലാണ് അഹമ്മദിന്റെ പ്രസ്‌താവന. ജനുവരിയിൽ ഹിജാബ് ധരിച്ച ആറ് പെൺകുട്ടികൾക്ക് ഉഡുപ്പിയിലെ പ്രീ-യൂണിവേഴ്‌സിറ്റി കോളേജിൽ പ്രവേശനം നിഷേധിച്ചതാണ് വിവാദങ്ങളുടെ തുടക്കം.

തർക്കം സംഘർഷത്തിനും അനിഷ്‌ട സംഭവങ്ങൾക്കും വഴിവച്ചു. വിഷയം ഇപ്പോൾ കർണാടക ഹൈക്കോടതിയുടെ പരിഗണനയിലാണ്. അതിനിടെ ഉഡുപ്പിയിൽ കളക്‌ടർ നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. ജില്ലയിലെ ഹൈസ്‌കൂളിന്റെ 200 മീറ്റർ ചുറ്റളവിൽ ഫെബ്രുവരി 14 രാവിലെ 6 മുതൽ ഫെബ്രുവരി 19 വൈകുന്നേരം 6 വരെയാണ് ക്രിമിനൽ നടപടി ചട്ടത്തിലെ സെക്ഷൻ 144 പ്രകാരം ഉഡുപ്പി ഡെപ്യൂട്ടി കമ്മീഷണർ കുർമ റാവു നിരോധനാജ്‌ഞ പുറപ്പെടുവിച്ചത്.

Most Read:  ആഭരണങ്ങൾ കുറച്ച് മതി, ഡ്യൂട്ടി ഫ്രീ സന്ദർശനം വേണ്ട; ക്യാബിന്‍ ക്രൂവിന് എയർ ഇന്ത്യയുടെ നിർദ്ദേശം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE