കണ്ണൂർ: ജില്ലയിൽ അനധികൃതമായി പാർക്ക് ചെയ്‌ത വാഹനങ്ങൾ വഴിയോരങ്ങളിൽ നിന്നും എടുത്തു മാറ്റണമെന്ന് ആവശ്യപ്പെട്ട് വാഹന ഉടമകൾക്ക് നോട്ടീസ് നൽകാനും, നിശ്‌ചിത സമയ പരിധിക്കുള്ളിൽ വാഹനങ്ങൾ മാറ്റിയില്ലെങ്കിൽ നടപടി സ്വീകരിക്കാനും തീരുമാനം. ജില്ലാ റോഡ് സുരക്ഷാ കൗൺസിൽ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.
കൂടാതെ പോലീസ് സ്‌റ്റേഷനുകളിലും മറ്റും കസ്‌റ്റഡിയിലുള്ള വാഹനങ്ങളുടെ നിയമ കുരുക്കുകൾ ഒഴിവാകുന്നവ ഉടമകൾക്ക് കൈമാറാനും അല്ലാത്തവ ഡംപിങ് യാർഡിലേക്ക് മാറ്റാനും തീരുമാനമായിട്ടുണ്ട്. ഇതിനായി താലൂക്ക് കേന്ദ്രങ്ങളിൽ ഡംപിങ് യാർഡുകൾ കണ്ടെത്തും.
ജില്ലയിലെ റോഡുകളിൽ അപകട സാധ്യതയുള്ള ഇടങ്ങൾ കണ്ടെത്തി പരിശോധന നടത്തി രണ്ടാഴ്‌ചക്കുള്ളിൽ റിപ്പോർട് തയ്യാറാക്കാൻ പൊതുമരാമത്ത് വകുപ്പിനും നിർദ്ദേശം നൽകിയിട്ടുണ്ട്. കളക്‌ടർ എസ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്.
Read also: മോൻസന്റെ വീട്ടിലെ രഹസ്യ ക്യാമറകൾ പിടിച്ചെടുത്തു; പെൻഡ്രൈവ് കത്തിച്ചതിൽ ദുരൂഹത








































