വണ്ടൂർ: ഏത് പ്രതിസന്ധി ഘട്ടത്തിലും നേരിന്റെ പക്ഷം ഉയർത്തിപ്പിടിക്കാൻ പ്രവർത്തകർ തയ്യാറാകണമെന്ന് എസ്വൈഎസ് ശിൽപ്പശാലയിൽ ഈസ്ററ് ജില്ലാ ജനറൽ സെക്രട്ടറി കെപി ജമാൽ കരുളായി. അംഗത്വ ക്യാംപയിൻ ഭാഗമായി പുനസംഘടനയും തുടർന്നുള്ള പദ്ധതികളും വിശദീകരിക്കുന്നതിന് വണ്ടൂർ അൽഫുർഖാനിൽ സോൺ കമ്മിറ്റിയുടെ കീഴിൽ സംഘടിപ്പിച്ച ഇലക്ഷൻ ശിൽപശാലയിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം.
സമൂഹത്തിന്റെ ധാർമ്മിക വൽക്കരണത്തിനായി നിതാന്ത ജാഗ്രതയും ധീരമായ ഇടപെടലുകളും നടത്താൻ ഓരോ പ്രദേശത്തേയും യുവാക്കളെ സക്രിയമാക്കാൻ എസ്വൈഎസ് പ്രവർത്തകർ മുന്നിട്ടിറങ്ങണം. ഇതിനായി അടിസ്ഥാന ഘടകങ്ങളായ യൂണിറ്റ് കമ്മിറ്റികളുടെ പുന:സംഘടനയും പ്രവർത്തനങ്ങളും സമയബന്ധിതമായി പൂർത്തീകരിക്കണമെന്നും ജമാൽ കരുളായി പറഞ്ഞു.
66 യൂണിറ്റുകളെ പ്രതിനിധീകരിച്ച് പ്രവർത്തകർ പങ്കെടുത്തു. സോൺ പ്രസിഡണ്ട് ഹസൈനാർ ബാഖവി അധ്യക്ഷത വഹിച്ചു. എസ്വൈഎസ് മലപ്പുറം ഈസ്ററ് ജില്ലാ സാമൂഹ്യക്ഷേമ സെക്രട്ടറി സിദ്ദീഖ് സഖാഫി വഴിക്കടവ് ശിൽപ്പശാല ഉൽഘാടനം ചെയ്തു. സോൺ ജനറൽ സെക്രട്ടറി അബ്ദുൽ ജലീൽ സഖാഫി സ്വാഗതവും അബ്ദുൽ ലത്തീഫ് സഖാഫി നന്ദിയും പറഞ്ഞു.
Most Read: അന്ന് ഞാൻ പറഞ്ഞു, ഇപ്പോൾ ഇന്ത്യയും; കഞ്ചാവിന് ശശി തരൂരിന്റെ പിന്തുണ