കൊച്ചി: കലൂരിൽ നടിക്ക് നേരെ ലൈംഗികാതിക്രമം. വ്യാഴാഴ്ച വൈകീട്ട് കലൂർ സ്റ്റേഡിയത്തിന് സമീപം നടക്കാനെത്തിയപ്പോഴാണ് യുവാവ് നടിയെ തടഞ്ഞുനിർത്തി ശല്യം ചെയ്യുകയും കടന്നു പിടിക്കുകയും ചെയ്തത്. സംഭവത്തിൽ കതൃക്കടവ് ആനിപ്പറമ്പിൽ വിപിൻ റോയ്യെ (39) പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തു.
സ്ത്രീത്വത്തെ അപമാനിക്കുക, സ്ത്രീയോട് അതിക്രമം നടത്തുക തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്. പ്രതിയെ വീട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. എംബിഎ ബിരുദധാരിയായ പ്രതി കാക്കനാട്ടെ ഐടി സ്ഥാപനത്തിന്റെ മാനേജറാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
പ്രതി സാമൂഹിക മാദ്ധ്യമങ്ങളിൽ നടിയെ ഫോളോ ചെയ്യുകയും സന്ദേശങ്ങൾ അയക്കുകയും ചെയ്തിരുന്നു. ശല്യമായതിനെ തുടർന്ന് നടി ഇയാളെ ബ്ളോക്ക് ചെയ്തിരുന്നു. തുടർന്ന് പുറത്തുവെച്ചു കണ്ടപ്പോൾ ഇയാൾ നടിയെ കയറിപ്പിടിക്കുക ആയിരുന്നു എന്നാണ് വിവരം. നടി തന്നെയാണ് പോലീസിൽ പരാതി നൽകിയത്.
Most Read| 4 ദിവസം കാട്ടിൽ, വെള്ളവും ഭക്ഷണവുമില്ല, ചുറ്റും വന്യജീവികൾ; അതിജീവിച്ച് തങ്കമ്മാൾ









































