കോഴിക്കോട്: നടി കോഴിക്കോട് ശാരദ അന്തരിച്ചു. 75 വയസായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികില്‍സയിലായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
കോഴിക്കോട് വെള്ളിപറമ്പ് സ്വദേശിനിയായ ശാരദ നാടകങ്ങളില്‍ അഭിനയിച്ചു കൊണ്ടായിരുന്നു അഭിനയ ജീവിതത്തിന് തുടക്കമിടുന്നത്. 1979ല്‍ അങ്കക്കുറി എന്ന സിനിമയിലാണ് ആദ്യം അഭിനയിച്ചത്. അനുബന്ധം, നാൽക്കവല, അന്യരുടെ ഭൂമി, സല്ലാപം, എന്ന് നിന്റെ മൊയ്‌തീൻ, കുട്ടി സ്രാങ്ക്, ജോസേട്ടന്റെ ഹീറോ, ഉൽസവപ്പിറ്റേന്ന്, കിളിച്ചുണ്ടൻ മാമ്പഴം തുടങ്ങി എൺപതോളം സിനിമകളിൽ അഭിനയിച്ചു.
സല്ലാപത്തിൽ മനോജ് കെ ജയന്റെ അമ്മയുടെ വേഷത്തിൽ മികച്ച പ്രകടനം നടത്തി. സിനിമകള്‍ കൂടാതെ ടെലിവിഷന്‍ സീരിയലുകളിലും സജീവമായിരുന്നു.
Most Read: വയനാട് പ്രിയദർശിനി പ്ളാന്റേഷൻ ടൂറിസം പദ്ധതി വരുന്നു




































