തിരുവനന്തപുരം: പിവി അൻവർ എംഎൽഎയുടെ ആരോപണങ്ങൾക്കുള്ള മറുപടി എഴുതി നൽകാൻ അനുവദിക്കണമെന്ന് ഡിജിപിയോട് ആവശ്യപ്പെട്ട് എഡിജിപി എംആർ അജിത് കുമാർ. എംഎൽഎയുടെ ആരോപണങ്ങൾക്ക് പിന്നിൽ സ്വർണക്കടത്ത് മാഫിയ അടക്കമുള്ള ചില ബാഹ്യശക്തികളാണെന്നാണ് അജിത് കുമാറിന്റെ ആരോപണം.
ഇന്നലെ മൊഴി കൊടുക്കാൻ എത്തിയപ്പോഴാണ് ഇക്കാര്യങ്ങൾ എഡിജിപി വ്യക്തമാക്കിയത്. പിവി അൻവറിന് ഉൾപ്പടെ തന്നോട് വ്യക്തിപരമായ വിരോധം ഉള്ളതായി അറിയില്ലെന്നും ആ സാഹചര്യത്തിൽ ആരോപണം ഉന്നയിച്ചതിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്നാണ് സംശയിക്കുന്നതെന്നും എഡിജിപി പറഞ്ഞു. കുഴൽപ്പണ ഇടപാടുകാരും തീവ്രവാദ ബന്ധമുള്ള ചിലരും ഇതിലുണ്ടെന്നും ഡിജിപിക്ക് നൽകിയ മൊഴിയിലുണ്ടെന്നാണ് വിവരം.
വിശദമായി അന്വേഷിച്ചു കുറ്റക്കാരെ കണ്ടെത്തണമെന്നും തെളിവ് ലഭിച്ചാൽ അവർക്കെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ടു. ഇക്കാര്യങ്ങൾ എഴുതി നൽകാൻ അനുവദിക്കണമെന്നാണ് എഡിജിപിയുടെ ആവശ്യം. തൃശൂർ പൂരം അലങ്കോലപ്പെട്ടത് സംബന്ധിച്ച അന്വേഷണ റിപ്പോർട് തയ്യാറായിട്ടുണ്ടെന്നും എഡിജിപി അറിയിച്ചു.
Most Read| വിശ്രമജീവിതം നീന്തിത്തുടിച്ച്, 74ആം വയസിൽ രാജ്യാന്തര നേട്ടവുമായി മലയാളി








































