എറണാകുളം: നടിയെ ആക്രമിച്ച കേസിൽ കോടതി നിർദ്ദേശം അനുസരിച്ച് മുന്നോട്ട് പോകണമെന്ന് വ്യക്‌തമാക്കി എഡിജിപി ശ്രീജിത്ത്. കൂടാതെ കേസുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലുകളിൽ വിശദമായ അന്വേഷണം നടത്തുമെന്നും, അന്വേഷണം സത്യസന്ധമായി നടത്തുമെന്നും അദ്ദേഹം അറിയിച്ചു. എഡിജിപി ശ്രീജിത്തിന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിന് ശേഷമാണ് അദ്ദേഹം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
പുതിയ തെളിവുകളുടെ പശ്‌ചാത്തലത്തിൽ വിശദമായ തുടരന്വേഷണം നടത്താൻ സർക്കാരും പോലീസിനോട് നിർദ്ദേശിച്ചിരുന്നു. സംവിധായകൻ ബാലചന്ദ്ര കുമാർ ദിലീപിനെതിരെ നടത്തിയ വെളിപ്പെടുത്തലുകൾ സംബന്ധിച്ച് ഇനിയുള്ള അന്വേഷണം എങ്ങനെ മുന്നോട്ട് കൊണ്ട് പോകുമെന്നും ഇന്ന് ചേർന്ന യോഗത്തിൽ അധികൃതർ ചർച്ച ചെയ്‌തു.
അതേസമയം കഴിഞ്ഞ ദിവസം കേസുമായി ബന്ധപ്പെട്ട ഹരജിയിൽ ഹൈക്കോടതിയിൽ നിന്നും പ്രോസിക്യൂഷന് തിരിച്ചടി നേരിട്ടിരുന്നു. സാക്ഷികളെ വീണ്ടും വിസ്‌തരിക്കണമെന്ന ആവശ്യവുമായി സമർപ്പിച്ച ഹരജിയിലാണ് ഹൈക്കോടതി വിമർശനം ഉന്നയിച്ചത്.
Read also: കോവിഡ് പ്രോട്ടോകോൾ ലംഘനം; എടപ്പാളിലെ ഉൽഘാടനത്തിന് എതിരെ വ്യാപക പ്രതിഷേധം