മലയാളം, തമിഴ് ഭാഷകളില്‍ ഒരേസമയം ചിത്രീകരണം നടത്തിയ ചിത്രം ‘അദൃശ്യ’ത്തിന്റെ ടീസർ ശ്രദ്ധ നേടുന്നു. ജോജു ജോര്‍ജ്, നരേന്, ഷറഫുദ്ദീന് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്റെ ടീസര്‍ ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്, ആന്റണി വര്‍ഗീസ്, സിജു വില്‍സണ്‍ തുടങ്ങി നിരവധി താരങ്ങൾ സമൂഹ മാദ്ധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം പുറത്തുവിട്ട ടീസറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 1.56 ലക്ഷത്തിലേറെ ആളുകളാണ് ഇതുവരെയായി യൂട്യൂബിലൂടെ ടീസർ കണ്ടത്. ക്രൈം ത്രില്ലര്‍ ഇന്‍വസ്റ്റിഗേഷന്‍ സസ്പെന്‍സ് ത്രില്ലറായിരിക്കും ചിത്രം എന്നുറപ്പ് നല്‍കുന്നതാണ് ടീസര്‍.
ചിത്രത്തിൽ പവിത്ര ലക്ഷ്മി, ആത്മീയ രാജൻ, കായല്‍ ആനന്ദി എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. കായല്‍ ആനന്ദിയുടെ മലയാളത്തിലെ അരങ്ങേറ്റ ചിത്രം കൂടിയാണ് ‘അദൃശ്യം’. ഇവർക്ക് പുറമെ തെന്നിന്ത്യയിലെ ഒട്ടനവധി പ്രധാന താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
സാക് ഹാരിസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഭാഗ്യരാജ് രാമലിംഗം തിരക്കഥ ഒരുക്കിയ ചിത്രത്തിന്റെ ഛായാഗ്രാഹകൻ പുഷ്പരാജ് സന്തോഷ് ആണ്. രഞ്ജിന് രാജ് സംഗീത സംവിധാനവും ഡോണ്‍ വിന്‍സന്റ് പശ്ചാത്തല സംഗീതവും ഒരുക്കുന്നു.

ഇതേ ബാനറിന്റെ കീഴില്‍ സാക് ഹാരിസ് സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തില്‍ ‘പരിയേറും പെരുമാള്‍’ ഫെയിം കതിറിനൊപ്പം നരേനും ‘കര്‍ണനി’ല്‍ മികച്ച പ്രകടനം കാഴ്ചവെച്ച നട്ടി നടരാജനും അണിനിരക്കുന്നു.
ഡബ് ചെയ്യുന്നതിനേക്കാള്‍ എന്ത് കൊണ്ടും സിനിമ രണ്ട് ഭാഷകളിലായി എടുക്കുന്നതാണ് നല്ലതെന്നാണ് സാക് ഹാരിസ് പറയുന്നത്. അല്ലാത്ത പക്ഷം കഥയുടെ ആത്മാവ് നഷ്ടപ്പെടുമെന്നും അതുകൊണ്ടാണ് ചിത്രം രണ്ട് ഭാഷയില്‍ ചിത്രീകരിക്കാന്‍ തീരുമാനിച്ചതെന്നും ഹാരിസ് വ്യക്തമാക്കി.
Most Read: അസ്ഥിക്ക് പിടിച്ച പ്രേമം; റോബോട്ടിനെ ജീവിതസഖിയാക്കി ജെഫ്, വിവാഹം ഉടൻ






































