വാളയാർ കുഞ്ഞുങ്ങളുടെ നീതി ആവശ്യപ്പെട്ട് അഡ്വ. കെ ശിവരാമൻ ഏകദിന നിരാഹാരം അനുഷ്‌ടിച്ചു

By Desk Reporter, Malabar News
Adv. K Sivaraman_Malabar News
വാളയാറിലെ കുഞ്ഞുങ്ങൾക്ക് നീതി ലഭ്യമാക്കണം എന്നാവശ്യപ്പെട്ട് കെപിസിസി മെമ്പർ അഡ്വ. കെ ശിവരാമൻ നടത്തിയ ഏകദിന നിരാഹാരത്തിൽ പൊന്നാനിയിലെ വിദ്യാർഥികൾ അഭിവാദ്യം അർപ്പിക്കുന്നു
Ajwa Travels

മലപ്പുറം: വാളയാർ കേസിൽ കൊലചെയ്യപ്പെട്ട കുഞ്ഞുങ്ങൾക്ക് നീതി ലഭ്യമാക്കണം എന്നാവശ്യപ്പെട്ട് ഒക്‌ടോബർ 25 വിധി ദിനം മുതൽ ഒക്‌ടോബർ 31 വരെ ചതി ദിനം വരെ കുഞ്ഞുങ്ങളുടെ അമ്മ സ്വന്തം വീട്ടിൽ നടത്തുന്ന സത്യാഗ്രഹ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കെപിസിസി അംഗം അഡ്വ. കെ ശിവരാമൻ ഏകദിന നിരാഹാരം അനുഷ്‌ടിച്ചു.

പൊന്നാനി ചമ്രവട്ടം ജഗ്‌ഷനിൽ നടന്ന നിരാഹാര സമരം ജില്ലാ കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ട്‌ അഡ്വ വിവി പ്രകാശ് ഉൽഘാടനം ചെയ്‌തു. സമരത്തിന് പിന്തുണ അർപ്പിച്ച് വളാഞ്ചേരിയിൽ ഓൺലൈൻ പഠനം മുടങ്ങും എന്ന വിഷമത്തിൽ ആത്‍മഹത്യ ചെയ്‌ത ദേവികയുടെ പിതാവ് ബാലൻ പങ്ക് ചേർന്നു. സമരവേദിയിൽ മണിക്കൂറുകളോളം ചിലവഴിച്ച ഇദ്ദേഹം ആശംസകൾ അർപ്പിച്ചുകൊണ്ടാണ് മടങ്ങിയത്.

സമരത്തിന്റെ സമാപനം എക്‌സ്‌ എംപി സി. ഹരിദാസ് ഉൽഘാടനം ചെയ്‌തു. അഡ്വ എൻ.എ ജോസഫ്, എം വി ശ്രീധരൻ മാസ്‌റ്റർ, ടി കെ അഷ്‌റഫ്‌, സുരേഷ് പൊൽപ്പാക്കര, പുന്നക്കൽ സുരേഷ്, ചുള്ളിയിൽ ഉണ്ണിയേട്ടൻ, ഇപി രാജീവ്, എഎം രോഹിത്, നബീൽ നൈതല്ലൂർ, അഡ്വ. അബ്‌ദുൽ ജബ്ബാർ, ലത്തീഫ് പൊന്നാനി, ഉണ്ണികൃഷ്‌ണൻ പൊന്നാനി, യൂസഫ് ഷാജി, പ്രദീപ് കാട്ടിലായിൽ, യു മുഹമ്മദ്‌ കുട്ടി, കെഎൻഎ അമീർ, ചോലയിൽ വേലായുധൻ, രാജേന്ദ്രൻ മുതു തല തുടങ്ങിയർ അഭിവാദ്യമർപ്പിച്ച് സംസാരിച്ചു.

Related News: ദേവികയുടെ കുടുംബത്തിന് സര്‍ക്കാര്‍ ജോലി; ഉചിത തീരുമാനം ഉടനെ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE