തിരുവനന്തപുരം: മദ്യവിൽപ്പന പ്രോൽസാഹിപ്പിക്കുന്ന തരത്തിലുള്ള വീഡിയോ പ്രചരിപ്പിച്ചതിന് യൂട്യൂബർ മുകേഷ് നായർക്കെതിരെ കേസെടുത്ത് പോലീസ്. യുട്യൂബ് വഴി ബാറുകളുടെ പരസ്യം നൽകിയെന്നാണ് കേസ്. കൊട്ടാരക്കര, തിരുവനന്തപുരം റെയ്ഞ്ചുകളിലാണ് കേസെടുത്തത്. ബാർ ലൈസൻസികളെയും കേസിൽ പ്രതിചേർത്തിട്ടുണ്ട്. നേരത്തെ കൊല്ലത്തും മുകേഷ് നായർക്കെതിരെ കേസെടുത്തിരുന്നു.
അബ്കാരി ചട്ടപ്രകാരം ബാറുകൾക്ക് പരസ്യം നൽകാൻ പാടില്ല. ഈ നിയമം മറികടന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കേസെടുത്തിരിക്കുന്നത്. തിരുവനന്തപുരം സ്വദേശിയാണ് മുകേഷ് നായർ. കൊല്ലത്തെ ഒരു ബാറിലെ മദ്യപാനം പ്രോൽസാഹിപ്പിക്കുന്നതിനായി പരസ്യം നൽകിയതിനാണ് എക്സൈസ് നേരത്തെ കേസെടുത്തിരുന്നത്. ഒരു ഫാമിലി റെസ്റ്റോ ബാറിനെ കുറിച്ച് സാമൂഹിക മാദ്ധ്യമങ്ങളിൽ പരസ്യം നൽകിയെന്നായിരുന്നു കേസ്.
Most Read| സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും; അഞ്ചു ജില്ലകളിൽ യെല്ലോ അലർട്




































