സംസ്‌ഥാനത്ത്‌ ഇന്നും കനത്ത മഴ തുടരും; അഞ്ചു ജില്ലകളിൽ യെല്ലോ അലർട്

By Trainee Reporter, Malabar News
Heavy Rain Should Be In Kerala In The Next 5 Days And Yellow Alert In 5 Districts
Rep. Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്നും കനത്ത മഴ തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുള്ളത്. കേരള-കർണാടക തീരങ്ങളിൽ മൽസ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.  

നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലും യെല്ലോ അലർട് ആയിരിക്കും. ഇന്നലെ മധ്യകേരളത്തിലും കാസർഗോഡ്, കോഴിക്കോട്, മലപ്പുറം ജില്ലകളിലും ഒറ്റപ്പെട്ട മഴ ലഭിച്ചു. എന്നാൽ, കാലവർഷത്തിൽ ലഭിക്കുന്ന മഴ സംസ്‌ഥാനത്ത്‌ ലഭ്യമായിട്ടില്ലെന്നാണ് കാലാവസ്‌ഥാ വകുപ്പിന്റെ വിശദീകരണം. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതായും കേന്ദ്ര കാലാവസ്‌ഥാ വിഭാഗം അറിയിച്ചു.

ന്യൂനമർദ്ദം നിലവിൽ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തെക്കൻ ഒഡിഷക്കും വടക്കൻ ആന്ധ്രാപ്രദേശ് തീരത്തിന് സമീപം സ്‌ഥിതി ചെയ്യുകയാണ്. അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദം വടക്ക് ദിശയിൽ സഞ്ചരിക്കാനാണ് സാധ്യത. ഈ സാഹചര്യത്തിൽ കേരളത്തിൽ അടുത്ത അഞ്ചു ദിവസം മഴ തുടരാനാണ് സാധ്യത. സെപ്‌റ്റംബർ അഞ്ചു മുതൽ ഒമ്പത് വരെ ഒറ്റപ്പെട്ട സ്‌ഥലങ്ങളിൽ ശക്‌തമായ മഴക്ക് സാധ്യതയെന്നാണ് കേന്ദ്ര വകുപ്പിന്റെ പ്രവചനം.

Most Read| പ്രധാനമന്ത്രി ഇന്ന് ജക്കാർത്തയിലേക്ക്; ഇന്ത്യ-ആസിയാൻ ഉച്ചകോടിയിൽ പങ്കെടുക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE