രാത്രി 10ന് ശേഷം തട്ടുകടകൾക്കും ടർഫുകൾക്കും അനുമതിയില്ല

By News Desk, Malabar News
football turf_wayanad
Ajwa Travels

ബേക്കൽ: പൊതുസ്‌ഥലങ്ങളിൽ സ്‌ഥാപിച്ച കൊടിതോരണങ്ങളും അലങ്കാരങ്ങളും കൊടിമരങ്ങളും 30നകം നീക്കാൻ തീരുമാനം. ബേക്കൽ പോലീസ് വിളിച്ചു ചേർത്ത രാഷ്‌ട്രീയ പാർട്ടി- മത- സാമുദായിക സംഘടനാ നേതാക്കളുടെ യോഗത്തിലാണ് തീരുമാനമുണ്ടായത്. സംഘർഷങ്ങൾ ഇല്ലാത്ത സ്‌ഥലമായി പ്രദേശത്തെ നിലനിർത്തണമെന്നു യോഗം അഭ്യർഥിച്ചു. ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പൊതുനിറം നൽകും.

രാത്രി 10ന് ശേഷം തട്ടുകടകൾ, ഫുട്ബോൾ ടർഫുകൾ എന്നിവയ്ക്കു അനുമതി നൽകില്ല. മദ്യം മയക്കുമരുന്നുകൾ എന്നിവക്ക് എതിരെയുള്ള പോലീസിന്റെ നിയമനടപടിക്ക് യോഗം എല്ലാവിധ സഹായവും പിന്തുണയും ഉറപ്പു നൽകി. ഉദുമ പഞ്ചായത്ത് പ്രസിഡണ്ട് പി ലക്ഷ്‍മി, പള്ളിക്കര പഞ്ചായത്ത് പ്രസിഡണ്ട് എം കുമാരൻ, സിഐ യുപി.വിപിൻ, എസ്‌ഐ കെ ഷാജിദ്, രാമചന്ദ്രൻ, ജയരാജൻ, അശോകൻ, ഷാജു തോമസ്, ജയരാജൻ, ജനമൈത്രി പോലീസ് ഓഫിസർ രാജേഷ്, മനോജ് എന്നിവർ പ്രസംഗിച്ചു.

Most Read: വീട് രേഷ്‌മയുടെ പേരിലല്ല, പോലീസ് കള്ളക്കേസ് ചുമത്തി; ആരോപണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE