കൊച്ചി: കോവിഡിനെതിരെ രാജ്യമൊരുമിച്ച് പൊരുതുമ്പോൾ അതിന്റെ ഭാഗമാകുകയാണ് എറണാകുളം അങ്കമാലി സ്വദേശിയായ അന്നം വർക്കി. പ്രായത്തിന്റെ അവശതകൾ വകവെക്കാതെയാണ് 104 വയസുകാരിയായ അന്നം കോവിഡ് വാക്സിൻ സ്വീകരിച്ച് മാതൃകയായത്. അങ്കമാലി താലൂക്കാശുപത്രിൽ എത്തിയാണ് അന്നം വാക്സിൻ സ്വീകരിച്ചത്.
സംസ്ഥാനത്ത് ഇതാദ്യമായാണ് ഇത്രയും പ്രായമേറിയ ഒരാൾ കോവിഡ് വാക്സിൻ സ്വീകരിച്ചത്. ജില്ലയിൽ കോവിഡ് രണ്ടാം തരംഗം ശക്തി പ്രാപിച്ചതോടെ സർക്കാരും ആരോഗ്യവകുപ്പും ബന്ധപ്പെട്ട ഏജൻസികളും നിയന്ത്രണങ്ങളും പ്രചാരണങ്ങളും ഊർജിതമാക്കിയ സാഹചര്യത്തിലാണ് കോവിഡ് വാക്സിൻ സ്വീകരിക്കാൻ അന്നം എത്തിയത്.
104കാരി കോവിഡ് വാക്സിൻ എടുക്കാനത്തെിയതറിഞ്ഞ് താലൂക്കാശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. നസീമ നജീബിന്റെ നേതൃത്വത്തിൽ ആരോഗ്യവകുപ്പ് അധികൃതർ അന്നത്തെ സ്വീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്തു. എല്ലാവരും മടികാണിക്കാതെ വാക്സിൻ സ്വീകരിക്കണമെന്ന സന്ദേശം നൽകിയാണ് അന്നം മടങ്ങിയത്.
Read Also: ‘രാധേ’ എത്തുക തിയേറ്ററിലും ഒടിടിയിലും ഒരുമിച്ച്; പ്രഖ്യാപനവുമായി സൽമാൻ ഖാൻ







































