അഹമ്മദാബാദ്: എഐസിസി സമ്മേളനത്തിന് ഗുജറാത്തിലെ അഹമ്മദാബാദിൽ പതാക ഉയർന്നു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയാണ് പതാക ഉയർത്തിയത്. സ്വാതന്ത്ര്യ സമര പോരാട്ടത്തിന് സാക്ഷിയായ സബർമതി നദീ തീരത്താണ് എഐസിസി സമ്മേളനം ചേരുന്നത് എന്നതാണ് പ്രത്യേകത.
64 വർഷത്തിന് ശേഷം ഗുജറാത്തിൽ നടക്കുന്ന എഐസിസി സമ്മേളനത്തെ വരവേൽക്കാൻ നഗരമെങ്ങും ആവേശത്തിമർപ്പിലാണ്. കേരളത്തിൽ നിന്ന് ആകെ 61 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. വഖഫ് നിയമം, മതപരിവർത്തന നിരോധന നിയമം, വിദേശനയം തുടങ്ങി കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിക്കുന്ന പ്രമേയങ്ങൾ ഇന്ന് സമ്മേളനത്തിൽ പാസാക്കും.
സംഘടനാ നവീകരണ വർഷത്തിൽ നേതൃത്വം കാര്യമായി ചർച്ച ചെയ്‌ത ഡിസിസി ശാക്‌തീകരണ നടപടികളെ കുറിച്ചും അതിന്റെ മാർഗരേഖയെ കുറിച്ചും ഇന്നലെ നടന്ന വിശാല പ്രവർത്തകസമിതി യോഗത്തിൽ പരാമർശമുണ്ടായില്ല. അതേസമയം, ഡിസിസി ശാക്‌തീകരണത്തെ സംബന്ധിച്ച് ഇന്ന് നടക്കുന്ന സമ്മേളനത്തിൽ പ്രഖ്യാപനമുണ്ടായേക്കും എന്നാണ് സൂചന.
Most Read| വഖഫ് ഭേദഗതി നിയമം പ്രാബല്യത്തിൽ; വിജ്‌ഞാപനമിറക്കി കേന്ദ്ര സർക്കാർ