റിയാദ്: കേരളത്തിലെ 2 വിമാനത്താവളങ്ങളിലേക്ക് അടക്കം ഇന്ത്യയിലെ 8 സ്‌ഥലങ്ങളിലേക്ക് എയർ ബബിൾ കരാർ പ്രകാരം സൗദിയിൽ നിന്നും വിമാന സർവീസുകൾ ആരംഭിക്കുന്നു. ശനിയാഴ്‌ച മുതലാണ് സർവീസുകൾ ആരംഭിക്കുന്നത്. ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞതിനെ തുടര്‍ന്നാണ് എയര്‍ ബബിള്‍ കരാറിന് അനുമതി ലഭിച്ചത്.
കോവിഡ് വ്യാപനത്തെ തുടർന്ന് രാജ്യാന്തര സർവീസുകൾ നിർത്തി വച്ചിരുന്ന സാഹചര്യത്തിൽ ഇതുവരെ വന്ദേഭാരത് സർവീസുകളും, ചാർട്ടേഡ് വിമാനങ്ങളും മാത്രമാണ് ഉണ്ടായിരുന്നത്. എയർ ബബിൾ കരാർ പ്രകാരം കോഴിക്കോട്, കൊച്ചി, ഡെൽഹി, മുംബൈ, ചെന്നൈ, ബെംഗളൂരു, ലക്‌നൗ, ഹൈദരാബാദ് എന്നീ വിമാനത്താവളങ്ങളിലേക്കാണ് സർവീസുകൾ ആരംഭിക്കുന്നത്.
കൂടാതെ ഇന്ത്യയില്‍ നിന്ന് റിയാദ്, ജിദ്ദ, മദീന, ദമാം വിമാനത്താവളങ്ങളിലേക്കും സര്‍വീസുണ്ടാവും. വിവിധ വിമാനക്കമ്പനികൾക്ക് നേരിട്ട് സൗദിയിലേക്ക് സാധാരണ രീതിയിലെന്ന പോലെ സർവീസ് നടത്താൻ കഴിയുന്നതിനാൽ ടിക്കറ്റ് നിരക്കിൽ ഇനി മുതൽ ഇളവുകൾ ലഭിക്കുകയും ചെയ്യും.
Read also: യുവതിയെ ഭർത്താവും കുടുംബവും ക്രൂരമായി മർദ്ദിച്ചതായി പരാതി; പോലീസ് കേസെടുത്തു






































