എറണാകുളം: മലയാളിയായ വ്യോമസേനാ പൈലറ്റ് അസമിൽ വാഹനാപകടത്തിൽ മരിച്ചു. എറണാകുളം ജില്ലയിലെ കിഴക്കമ്പലം സ്വദേശിയായ ഫ്ളൈറ്റ് ലഫ്റ്റനന്റ് ജോർജ് കുര്യാക്കോസ്(25) ആണ് മരിച്ചത്. വ്യോമസേനാ യുദ്ധവിമാനം സുഖോയ്യുടെ പൈലറ്റായിരുന്നു ജോർജ്. ടെസ്പുരിൽ നിന്ന് ജോർഹട്ടിലേക്കുള്ള യാത്രക്കിടെ ഗോലഗാട്ട് ജില്ലയിൽ ദേശീയപാതയിൽ വച്ചാണ് അപകടം ഉണ്ടായത്.
ജോർജ് സഞ്ചരിക്കുകയായിരുന്ന കാർ എതിർദിശയിൽ വരികയായിരുന്ന ട്രെയിലറുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ജോർജ് ഒറ്റക്കാണ് കാറിൽ സഞ്ചരിച്ചിരുന്നത്. സംഭവ സ്ഥലത്ത് തന്നെ മരിച്ച ജോർജിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനും തുടർ നടപടികൾക്കുമായി ഗോലഗാട്ടിലേക്ക് അയച്ചിട്ടുണ്ട്.
ട്രെയിലറിന്റെ സഹഡ്രൈവർ ഗുരുതര പരുക്കുകളോടെ ആശുപത്രിയിലാണ്. എസ്ബിടി മാനേജരായിരുന്ന വെള്ളൂർ പക്കാമറ്റത്തിൽ പി.പി.കുര്യാക്കോസിന്റെയും കിഴക്കമ്പലത്ത് അധ്യാപികയായ ഗ്രേസി കുര്യാക്കോസിന്റെയും മകനാണ് മരിച്ച ജോർജ്.
Read also: യുക്രെയ്നിൽ നിന്ന് എയർ ഇന്ത്യ സർവീസ്; ബുക്കിങ് ആരംഭിച്ചു






























