വാഹനാപകടം; മലയാളിയായ വ്യോമസേനാ പൈലറ്റ് അസമിൽ മരിച്ചു

By Team Member, Malabar News
Air Force Piolet George Kuriakose Killed In An Accident In Assam
Ajwa Travels

എറണാകുളം: മലയാളിയായ വ്യോമസേനാ പൈലറ്റ് അസമിൽ വാഹനാപകടത്തിൽ മരിച്ചു. എറണാകുളം ജില്ലയിലെ കിഴക്കമ്പലം സ്വദേശിയായ ഫ്ളൈറ്റ് ലഫ്റ്റനന്റ് ജോർജ് കുര്യാക്കോസ്(25) ആണ് മരിച്ചത്. വ്യോമസേനാ യുദ്ധവിമാനം സുഖോയ്‌യുടെ പൈലറ്റായിരുന്നു ജോർജ്. ടെസ്‌പുരിൽ നിന്ന് ജോർഹട്ടിലേക്കുള്ള യാത്രക്കിടെ ഗോലഗാട്ട് ജില്ലയിൽ ദേശീയപാതയിൽ വച്ചാണ് അപകടം ഉണ്ടായത്.

ജോർജ് സഞ്ചരിക്കുകയായിരുന്ന കാർ എതിർദിശയിൽ വരികയായിരുന്ന ട്രെയിലറുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ജോർജ് ഒറ്റക്കാണ് കാറിൽ സഞ്ചരിച്ചിരുന്നത്. സംഭവ സ്‌ഥലത്ത് തന്നെ മരിച്ച ജോർജിന്റെ മൃതദേഹം  പോസ്‌റ്റുമോർട്ടത്തിനും തുടർ നടപടികൾക്കുമായി ഗോലഗാട്ടിലേക്ക് അയച്ചിട്ടുണ്ട്.

ട്രെയിലറിന്റെ സഹഡ്രൈവർ ഗുരുതര പരുക്കുകളോടെ ആശുപത്രിയിലാണ്. എസ്ബിടി മാനേജരായിരുന്ന വെള്ളൂർ പക്കാമറ്റത്തിൽ പി.പി.കുര്യാക്കോസിന്റെയും കിഴക്കമ്പലത്ത് അധ്യാപികയായ ഗ്രേസി കുര്യാക്കോസിന്റെയും മകനാണ് മരിച്ച ജോർജ്.

Read also: യുക്രെയ്‌നിൽ നിന്ന് എയർ ഇന്ത്യ സർവീസ്; ബുക്കിങ് ആരംഭിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE