മസ്ക്കറ്റ്: ജനുവരി 1ന് അധിക സർവീസ് നടത്തുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. കൊച്ചിയിൽനിന്ന് മസ്കറ്റിലേക്കും തുടർന്ന് മസ്കറ്റിൽ നിന്ന് കണ്ണൂരിലേക്കുമാണ് അധിക സർവീസ് നടത്തുക. ഒരാഴ്ച മുതൽ വിമാനത്താവളം അടച്ചിട്ടതിനെ തുടർന്ന് ബുദ്ധിമുട്ടിലായവർക്ക് എയർ ഇന്ത്യയുടെ സർവീസ് ആശ്വാസമാകും.
കൊച്ചിയിൽ നിന്ന് രാവിലെ 7 മണിക്കാണ് വിമാനം പുറപ്പെടുന്നത്. 9 മണിയോടെ മസ്ക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേരും. തുടർന്ന് മസ്കറ്റിൽ നിന്ന് 10 മണിക്ക് പുറപ്പെടുന്ന വിമാനം ഇന്ത്യൻ സമയം വൈകിട്ട് 3.15ഓടെ കണ്ണൂരിൽ എത്തും. കൊച്ചി-മസ്കറ്റ് റൂട്ടിൽ 116 റിയാൽ മുതലും മസ്കറ്റിൽ നിന്ന് കണ്ണൂരിലേക്ക് 131 റിയാൽ മുതലുമാണ് ടിക്കറ്റ് നിരക്ക്.
ഇതിനിടെ, കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്ത വിമാന കമ്പനികൾക്കെതിരെ നിയമ നടപടിയെടുക്കുമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചിട്ടുണ്ട്. ഒമാനിലേക്കുള്ള പ്രവേശന മാനദണ്ഡങ്ങൾ യാത്രക്കാർ പാലിച്ചിട്ടുണ്ടോ എന്ന് വിമാന കമ്പനികൾ ഉറപ്പ് വരുത്തണമെന്ന് അതോറിറ്റി പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. ഇത് പരിശോധിച്ചശേഷം മാത്രമേ ബോർഡിങ് അനുവദിക്കാൻ പാടുള്ളുവെന്നും അല്ലാത്ത പക്ഷം നിയമ നടപടി സ്വീകരിക്കുമെന്നും അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്.
Also Read: കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകരുടെ സംരക്ഷണത്തിന്; പ്രമേയത്തെ എതിര്‍ത്ത് രാജഗോപാല്‍







































