അധിക സർവീസ് പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്‌സ്​പ്രസ്

By News Desk, Malabar News
Malabarnews_airindia
Representational image
Ajwa Travels

മസ്‌ക്കറ്റ്: ജനുവരി 1ന് അധിക സർവീസ് നടത്തുമെന്ന് എയർ ഇന്ത്യ എക്‌സ്​പ്രസ് അറിയിച്ചു. കൊച്ചിയിൽനിന്ന്​ മസ്​കറ്റിലേക്കും തുടർന്ന്​ മസ്​കറ്റിൽ നിന്ന്​ കണ്ണൂരിലേക്കുമാണ് അധിക സർവീസ് നടത്തുക. ഒരാഴ്‌ച മുതൽ വിമാനത്താവളം അടച്ചിട്ടതിനെ തുടർന്ന് ബുദ്ധിമുട്ടിലായവർക്ക് എയർ ഇന്ത്യയുടെ സർവീസ് ആശ്വാസമാകും.

കൊച്ചിയിൽ നിന്ന് രാവിലെ 7 മണിക്കാണ് വിമാനം പുറപ്പെടുന്നത്. 9 മണിയോടെ മസ്‌ക്കറ്റ് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ എത്തിച്ചേരും. തുടർന്ന് മസ്​കറ്റിൽ നിന്ന്​ 10​ മണിക്ക്​ പുറപ്പെടുന്ന വിമാനം ഇന്ത്യൻ സമയം വൈകിട്ട് 3.15ഓടെ കണ്ണൂരിൽ എത്തും. കൊച്ചി-മസ്​കറ്റ്​ റൂട്ടിൽ 116 റിയാൽ മുതലും മസ്‌കറ്റിൽ നിന്ന്​ കണ്ണൂരിലേക്ക്​​ 131 റിയാൽ മുതലുമാണ് ടിക്കറ്റ് നിരക്ക്. ​

ഇതിനിടെ, കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്ത വിമാന കമ്പനികൾക്കെതിരെ നിയമ നടപടിയെടുക്കുമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചിട്ടുണ്ട്. ഒമാനിലേക്കുള്ള പ്രവേശന മാനദണ്ഡങ്ങൾ യാത്രക്കാർ പാലിച്ചിട്ടുണ്ടോ എന്ന് വിമാന കമ്പനികൾ ഉറപ്പ് വരുത്തണമെന്ന് അതോറിറ്റി പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. ഇത്​ പരിശോധിച്ചശേഷം മാത്രമേ ബോർഡിങ്​ അനുവദിക്കാൻ പാടുള്ളുവെന്നും അല്ലാത്ത പക്ഷം നിയമ നടപടി സ്വീകരിക്കുമെന്നും അതോറിറ്റി വ്യക്‌തമാക്കിയിട്ടുണ്ട്.

Also Read: കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകരുടെ സംരക്ഷണത്തിന്; പ്രമേയത്തെ എതിര്‍ത്ത് രാജഗോപാല്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE