ദുബായ്: യുഎഇയിലേക്ക് യാത്ര ചെയ്യുന്നവർക്ക് പ്രത്യേക അറിയിപ്പുമായി എയർ ഇന്ത്യ എക്‌സ്‌പ്രസ്. പുതിയ നിബന്ധനകളുടെ പശ്‌ചാത്തലത്തിൽ യുഎഇയിലേക്ക് യാത്ര ചെയ്യുന്നവർ വിമാനം പുറപ്പെടുന്നതിന് ആറ് മണിക്കൂർ മുൻപ് വിമാനത്താവളത്തിൽ എത്തണമെന്നാണ് എയർ ഇന്ത്യ അധികൃതരുടെ പ്രധാന അറിയിപ്പ്.
യുഎഇയിലേക്കുള്ള പ്രവേശന നിബന്ധനകളിൽ വിമാനം പുറപ്പെടുന്നതിന് നാല് മണിക്കൂറിനിടെയുള്ള റാപ്പിഡ് പിസിആർ പരിശോധന നിർബന്ധമാണ്. ഇതിനായുള്ള ടെസ്‌റ്റ് കൗണ്ടറുകൾ വിമാനം പുറപ്പെടുന്നതിന് നാല് മണിക്കൂർ മുൻപ് തുറക്കും. പുറപ്പെടുന്ന സമയത്തിന് രണ്ട് മണിക്കൂർ മുൻപ് ടെസ്‌റ്റ് കൗണ്ടറുകളുടെ പ്രവർത്തനം അവസാനിപ്പിക്കുമെന്നും എയർ ഇന്ത്യ എക്‌സ്‌പ്രസ് അധികൃതർ അറിയിച്ചു.
48 മണിക്കൂറിനിടെ എടുത്ത ആർടിപിസിആർ പരിശോധനക്ക് പുറമേ യാത്ര പുറപ്പെടുന്ന സമയത്തിന് നാല് മണിക്കൂറിനിടെയുള്ള റാപ്പിഡ് പിസിആർ പരിശോധനാ ഫലവും നെഗറ്റീവ് ആയാൽ മാത്രമേ യാത്ര അനുവദിക്കുകയുള്ളൂ.
Also Read: വാക്‌സിനേഷൻ; തദ്ദേശ സ്‌ഥാപന രജിസ്‌ട്രേഷന്‍ ആവശ്യമില്ലെന്ന് ആരോഗ്യമന്ത്രി