വാക്‌സിനേഷൻ; തദ്ദേശ സ്‌ഥാപന രജിസ്‌ട്രേഷന്‍ ആവശ്യമില്ലെന്ന് ആരോഗ്യമന്ത്രി

By Staff Reporter, Malabar News
covid vaccination
Representational Image
Ajwa Travels

തിരുവനന്തപുരം: കോവിഡ് വാക്‌സിനേഷന് തദ്ദേശ സ്‌ഥാപന രജിസ്‌ട്രേഷന്‍ വേണമെന്ന പ്രചാരണം തെറ്റാണെന്ന് വ്യക്‌തമാക്കി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സംസ്‌ഥാനത്ത് നടക്കുന്ന വാക്‌സിനേഷന്‍ യജ്‌ഞം സുഗമമാക്കുന്നതിന് വേണ്ടിയാണ് വാക്‌സിനേഷനായി സംസ്‌ഥാനതല മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ഇറക്കിയതെന്നും മന്ത്രി പറഞ്ഞു.

കോവിന്‍ പോര്‍ട്ടലിലാണ് വാക്‌സിനേഷനായുള്ള രജിസ്‌ട്രേഷന്‍ നടത്തുന്നത്. ഇതില്‍ തദ്ദേശ സ്‌ഥാപനങ്ങള്‍ രജിസ്‌റ്റര്‍ ചെയ്യാനുള്ള ഓപ്ഷനില്ല. ഇക്കാരണത്താല്‍ എവിടെ നിന്നും വാക്‌സിന്‍ എടുക്കാന്‍ സാധിക്കുന്നതാണ്. അതിനാല്‍ ആ പ്രദേശത്തെ ജനങ്ങള്‍ക്ക് വാക്‌സിനെടുക്കാന്‍ കഴിയുന്നില്ല എന്ന പരാതിയുണ്ടായിരുന്നു. ആ പ്രദേശത്തെ ജനങ്ങള്‍ക്ക് കൂടി വാക്‌സിനേഷന്‍ ഉറപ്പാക്കണം. മാത്രമല്ല വയോജനങ്ങള്‍, ഗുരുതര രോഗമുള്ളവര്‍, അനുബന്ധ രോഗങ്ങളുള്ളവര്‍ എന്നിവര്‍ക്കും വാക്‌സിനേഷന്‍ നല്‍കേണ്ടതാണ്. ഇതിനാണ് മാര്‍ഗ നിര്‍ദ്ദേശം പുറത്തിറക്കിയത്; മന്ത്രി വ്യക്‌തമാക്കി.

അതേസമയം വാക്‌സിന്‍ യജ്‌ഞത്തിന്റെ ഭാഗമായി 60 വയസിന് മുകളില്‍ പ്രായമായ എല്ലാവര്‍ക്കും 18 വയസിന് മുകളില്‍ പ്രായമുള്ള കിടപ്പ് രോഗികള്‍ക്കും ഓഗസ്‌റ്റ് 15ന് മുമ്പ് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കുമെന്ന് മന്ത്രി അറിയിച്ചു. ഇവരെ വാര്‍ഡ് തിരിച്ച് കണ്ടെത്തിയാണ് വാക്‌സിനേഷന്‍ ഉറപ്പാക്കുന്നതെന്നും ഈ യജ്‌ഞത്തില്‍ ഓണ്‍ലൈനായും നേരിട്ടുമുള്ള രജിസ്‌ട്രേഷനിലൂടെ 50 ശതമാനം സ്ളോട്ട് വീതമാണ് അനുവദിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

വാക്‌സിന്റെ ലഭ്യതക്കുറവ് കാരണം ഓണ്‍ലൈനില്‍ രജിസ്‌റ്റര്‍ ചെയ്‌തവര്‍ സ്ളോട്ട് തിരഞ്ഞെടുക്കുമ്പോള്‍ അവരുടെ തദ്ദേശ സ്‌ഥാപനത്തിലുള്ള വാക്‌സിനേഷന്‍ കേന്ദ്രം തന്നെ തിരഞ്ഞെടുക്കണം. ഇപ്രകാരം ആ പ്രദേശത്തുള്ള ഈ വിഭാഗത്തിലെ മുഴുവന്‍ ആളുകള്‍ക്കും വാക്‌സിന്‍ ഉറപ്പാക്കാനാകും. ഈ വിഭാഗങ്ങളുടെ വാക്‌സിനേഷന് ശേഷം വാക്‌സിന്റെ ലഭ്യതയനുസരിച്ച് മറ്റുള്ളവര്‍ക്കും വാക്‌സിൻ നല്‍കുന്നതാണ്.

ജില്ലാ കളക്‌ടർമാര്‍ ആരോഗ്യ വകുപ്പുമായി ചേർന്നാണ് ജില്ലകളിലെ വാക്‌സിനേഷന്‍ പദ്ധതി തയ്യാറാക്കുന്നത്. കര്‍ശന വ്യവസ്‌ഥകളോടെ ആയിരിക്കും 50 ശതമാനമുള്ള സ്‌പോട്ട് രജിസ്‌ട്രേഷന്‍ സ്ളോട്ടുകളില്‍ ഗുണഭോക്‌താക്കളെ തിരഞ്ഞെടുക്കുന്നത്.

Most Read: മടിയിൽ കനമുള്ളതു കൊണ്ടാണ് മുഖ്യമന്ത്രി അന്വേഷണത്തെ ഭയക്കുന്നത്; കെ സുരേന്ദ്രൻ

രണ്ടാം ഡോസ് എടുക്കേണ്ട 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍, 18 വയസിന് മുകളില്‍ പ്രായമുള്ള എല്ലാ കിടപ്പ് രോഗികൾ കൂടാതെ 18നും 60നും ഇടയിൽ പ്രായമായ അനുബന്ധ രോഗമുള്ളവരുടെ ആദ്യ ഡോസും രണ്ടാം ഡോസും, 18 വയസിന് മുകളില്‍ പ്രായമുള്ള സര്‍ക്കാര്‍ നിശ്‌ചയിച്ച മുന്‍ഗണനാ ഗ്രൂപ്പിലുള്ളവര്‍, 18നും 44നും ഇടയ്‌ക്ക് പ്രായമുള്ളവര്‍ അവരോഹണ ക്രമത്തില്‍ എന്നിങ്ങനെ വാര്‍ഡ് തലത്തില്‍ പട്ടിക തയ്യാറാക്കി ആയിരിക്കും വാക്‌സിന്‍ നല്‍കുക.

കിടപ്പ് രോഗികള്‍ക്ക് മൊബൈല്‍ യൂണിറ്റുകളിലൂടെയും രജിസ്‌ട്രേഷന്‍ ചെയ്യാനറിയാത്തവര്‍ക്ക് ആശാ വര്‍ക്കര്‍മാരുടെ സഹായത്തോടെ വേവ് വഴിയും വാക്‌സിനേഷന്‍ ഉറപ്പിക്കുന്നതാണ്.

അതേസമയം സംസ്‌ഥാനത്ത് 8,86,960 ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 8 ലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്‌സിനും 86,960 ഡോസ് കോവാക്‌സിനുമാണ് എത്തിയത്.

Most Read: കരുവന്നൂർ ബാങ്ക് തട്ടിപ്പ്; 16 ഉദ്യോഗസ്‌ഥർക്ക് സസ്‌പെൻഷൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE