പാലക്കാട്: എഐവൈഎഫ് പാലക്കാട് ജില്ലാ കമ്മിറ്റി അംഗം ഷാഹിന മണ്ണാർക്കാടിനെ (31) മരിച്ച നിലയിൽ കണ്ടെത്തി. മണ്ണാർക്കാട് മണ്ഡലം ജോയിന്റ് സെക്രട്ടറി കൂടിയായ ഷാഹിന, എടേരം മൈലം കോട്ടിൽ സാദിഖിന്റെ ഭാര്യയാണ്. ഞായറാഴ്‌ച വൈകിട്ട് വരെ പാർട്ടി പരിപാടികളിൽ സജീവമായിരുന്നു. ഇന്ന് രാവിലെയാണ് മണ്ണാർക്കാട് വടക്കും മണ്ണത്തെ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് മണ്ണാർക്കാട് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Most Read| കൻവർ തീർഥയാത്ര; ഭക്ഷണശാലകളിൽ ഉടമയുടെ പേര് പ്രദർശിപ്പിക്കണമെന്ന ഉത്തരവിന് സ്‌റ്റേ