കൊച്ചി: ആകാശ എയർ കൊച്ചിയിൽ നിന്ന് രാജ്യാന്തര വിമാന സർവീസുകൾ ആരംഭിക്കുന്നു. കൊച്ചിയിൽ നിന്ന് ജിദ്ദയിലേക്കും തിരികെയുമാണ് ആദ്യ സർവീസ്. ആഴ്‌ചയിൽ നാല് സർവീസുകൾ വീതം ഉണ്ടാകും. 29ന് ആണ് ആദ്യ സർവീസ്. ശനി, തിങ്കൾ ദിവസങ്ങളിൽ ഓരോ സർവീസും, ഞായറാഴ്‌ചകളിൽ രണ്ട് സർവീസ് വീതവുമാണ് ഉണ്ടാവുക.
ശനി, തിങ്കൾ ദിവസങ്ങളിൽ വൈകീട്ട് 6.10ന് കൊച്ചിയിൽ നിന്ന് പുറപ്പെടുന്ന വിമാനം രാത്രി 9.55ന് ജിദ്ദയിലെത്തും. മടക്ക വിമാനം പിറ്റേന്ന് രാവിലെ 6.45ന് കൊച്ചിയിലെത്തും. ഞായറാഴ്‌ചകളിൽ ആദ്യ വിമാനം പുലർച്ചെ മൂന്നിന് കൊച്ചിയിൽ നിന്ന് പുറപ്പെട്ട് 6.45ന് കൊച്ചിയിലെത്തും. രണ്ടാമത്തെ വിമാനം രാത്രി 8.45ന് കൊച്ചിയിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് പുലർച്ചെ 1.10ന് ജിദ്ദയിലെത്തും. മടക്ക വിമാനം രാവിലെ 10.10ന് കൊച്ചിയിലെത്തും.
29, ജൂലൈ 6 തീയതികളിൽ ഒരു സർവീസ് മാത്രമേ ഉണ്ടാകൂ. വൈകീട്ട് അഞ്ചിന് കൊച്ചിയിൽ നിന്ന് പുറപ്പെട്ട് രാത്രി 8.45ന് ജിദ്ദയിലെത്തും. അവിടെ നിന്ന് 9.45ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 6.45ന് കൊച്ചിയിൽ മടങ്ങിയെത്തും. ജൂലൈ 13 മുതലുള്ള ഞായറാഴ്‌ചകളിൽ രണ്ട് സർവീസുകൾ വീതം ഉണ്ടാകും. ബോയിങ് 737 മാക്‌സ് വിമാനങ്ങളാണ് സർവീസ് നടത്തുന്നത് 186 ഇക്കോണമി ക്ളാസ് സീറ്റുകളാണ് വിമാനത്തിലുണ്ടാവുക.
Most Read| ആയമ്പാറയിൽ ഓരില ചെന്താമര വിരിഞ്ഞത് നാട്ടുകാർക്ക് കൗതുകമായി