തിരുവനന്തപുരം: എകെജി സെന്റർ ആക്രമണക്കേസിൽ ഒളിവിൽ കഴിയുന്ന യൂത്ത് കോൺഗ്രസ് നേതാവ് സുഹൈൽ ഷാജഹാൻ, ടി നവ്യ, സുബീഷ് എന്നിവരെ കണ്ടെത്താൻ ക്രൈംബ്രാഞ്ച് ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കി.
ക്രൈംബ്രാഞ്ച് എസ്‌പി നോട്ടിസ് വിമാനത്താവള അധികൃതർക്കും മറ്റു ഏജൻസികൾക്കും കൈമാറി. ഗൂഢാലോചനാ കുറ്റമാണ് മൂന്നു പേർക്കുമെതിരെ ചുമത്തിയിരിക്കുന്നത്. ജൂൺ 30 രാത്രി 11.25ന് എകെജി സെന്ററിന്റെ മുഖ്യ കവാടത്തിനു സമീപത്തുള്ള ഹാളിന്റെ ഗേറ്റിലൂടെ സ്ഫോടക വസ്‌തു എറിയാനായി ഉപയോഗിച്ച സ്‌കൂട്ടർ സുഹൈൽ ഷാജഹാന്റെ ഡ്രൈവറുടെതാണ് എന്നാണ് പോലീസ് വിശദീകരണം. ആക്രമണം നടത്താൻ പ്രതി ജിതിൻ ഉപയോഗിച്ച ഈ സ്‌കൂട്ടർ എത്തിച്ചത് സുഹൃത്തായ നവ്യയാണെന്നും പൊലീസ് പറയുന്നു.
ആക്രമണം നടന്ന ദിവസം ഈ സ്‌കൂട്ടര്‍ ഗൗരിശ പട്ടത്തെത്തിച്ച് ജിതിന് കൈമാറിയത് ആറ്റിപ്ര സ്വദേശിയും യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവുമായി നവ്യയാണെന്നാണ് പോലീസ് വിശദീകരണം. ഈ സ്‌കൂട്ടറോടിച്ചാണ് എകെജി സെന്ററിലെത്തി ജിതിൻ സ്‌ഫോടക വസ്‌തു എറിഞ്ഞത്. ആക്രമണത്തിന് ശേഷം ഗൗരിശപട്ടത്ത് മടങ്ങിയെത്തിയ ജിതിന്‍ നവ്യക്ക് സ്‌കൂട്ടര്‍ കൈമാറിയ ശേഷം സ്വന്തം കാറില്‍ പിന്നീട് യാത്ര ചെയ്‌തെന്നുമാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍.
Most Read: ഹർത്താൽ നഷ്‍ടം; പോപ്പുലര്‍ ഫ്രണ്ടിന്റെ കണ്ടുകെട്ടിയ സ്വത്തുക്കളുടെ വിവരം തേടി ഹൈക്കോടതി