തിരുവനന്തപുരം: സാഹചര്യ തെളിവുകളുടെ അടിസ്‌ഥാനത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ കസ്‌റ്റഡിയിലെടുത്തത് ക്രൈംബ്രാഞ്ച്. എകെജി സെന്ററിലേക്ക് സ്ഫോടക വസ്‌തു എറിഞ്ഞത് ജിതിനാണെന്നാണ് ക്രൈം ബ്രാഞ്ച് പറയുന്നത്.
മൺവിള സ്വദേശിയായ ജിതിനാണു ക്രൈം ബ്രാഞ്ചിന്റെ കസ്‌റ്റഡിയിലുള്ളത്. യൂത്ത് കോൺഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റാണ് ജിതിൻ. എസ്‌പി മധുസൂദനന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ഇയാളെ ചോദ്യം ചെയ്യുന്നത്.
ആക്രമണം കഴിഞ്ഞു രണ്ടു മാസം പിന്നിടുമ്പോൾ അന്വേഷണത്തിൽ നിർണായക വഴിതിരിവാണ് ഈ ക്രൈംബ്രാഞ്ച് കസ്‌റ്റഡി. ഇയാൾക്കെതിരെയുള്ള സാഹചര്യ തെളിവുകള്‍ ശേഖരിച്ച ശേഷമാണ് ക്രൈംബ്രാഞ്ച് അറസ്‌റ്റ്.
പരിസര പ്രദേശങ്ങളായ ആറ്റിപ്ര, മേനംകുളം, കഴക്കൂട്ടം ഭാഗത്തെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. സംഭവത്തിൽ ജിതിന്റെ പേര് പ്രാരംഭഘട്ടത്തിൽ ഉയർന്നു കേട്ടിരുന്നുവെങ്കിലും തെളിവുകൾ ശേഖരിക്കുന്ന ശ്രമങ്ങളിലായിരുന്നു അന്വേഷണ ഉദ്യോഗസ്‌ഥർ.
Most Read: എകെജി സെന്റർ ആക്രമണം: ജനം വിഡ്ഢികളാണെന്ന് കരുതരുത്; കെ സുധാകരൻ






































