മുംബൈ: രാജ്യത്തെ പ്രമുഖ പൊതുമേഖലാ സ്‌ഥാപനമായ ഒഎൻജിസിയ്‌ക്ക് (ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പറേഷൻ) ആദ്യമായി ഒരു വനിതാ സാരഥി. ഒഎൻജിസി ഹ്യൂമന്‍ റിസോഴ്‌സസ് ഡയറക്‌ടര്‍ (എച്ച്ആര്‍) ആയിരുന്ന അല്‍ക്ക മിത്തലാണ് ചെയര്‍മാനും മാനേജിംഗ് ഡയറക്‌ടറുമായി (സിഎംഡി) ചുമതലയേറ്റത്.
സിഎംഡിയുടെ അധിക ചുമതല വഹിച്ചിരുന്ന സുഭാഷ് കുമാര്‍ ഡിസംബര്‍ 31ന് വിരമിച്ചതോടെയാണ് അൽക്ക മിത്തലിന് ചുമതല ലഭിച്ചത്. ഒഎന്‍ജിസിയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു വനിതാ മേധാവി എത്തുന്നത്.
സുഭാഷ് കുമാറിന്റെ വിരമിക്കലിന് ശേഷം ബോര്‍ഡംഗങ്ങളായവരില്‍ ഏറ്റവും മുതിര്‍ന്ന ഒഎന്‍ജിസി ബോര്‍ഡ് അംഗമാണ് അൽക്ക മിത്തൽ. 2018 നവംബര്‍ 27നാണ് ഒഎന്‍ജിസി ബോര്‍ഡിലേക്ക് അല്‍ക്ക എത്തുന്നത്.
എക്കണോമിക്‌സ്, എംബിഎ (എച്ച്ആര്‍എം), കൊമേഴ്‌സ്, ബിസിനസ് സ്‌റ്റഡീസ് എന്നിവയില്‍ ബിരുദാനന്തര ബിരുദധാരിയായ അൽക്ക മൂന്ന് പതിറ്റാണ്ടിൽ അധികമായി ജോലി ചെയ്യുന്നത് ഒഎൻജിസിയിലാണ്.
Read Also: കമ്മ്യൂണിസത്തിലേക്ക് പോകുകയെന്നാൽ ഇസ്‌ലാമിൽ നിന്ന് അകലുകയാണ്; പിഎംഎ സലാം







































