കമ്മ്യൂണിസത്തിലേക്ക് പോകുകയെന്നാൽ ഇസ്‌ലാമിൽ നിന്ന് അകലുകയാണ്; പിഎംഎ സലാം

By Desk Reporter, Malabar News
PMA Salam with explanation on the controversial audio recording
Ajwa Travels

കാസർഗോഡ്: വിവാദ പ്രസംഗവുമായി മുസ്‌ലിം ലീഗ് സംസ്‌ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. കമ്മ്യൂണിസത്തിലേക്ക് ഒരാൾ പോകുകയെന്നാൽ ഇസ്‌ലാമിൽ നിന്ന് അകലുകയാണെന്ന് പിഎംഎ സലാം ആരോപിച്ചു. കാസർഗോഡ് പടന്നയിലെ മുസ്‌ലിം ലീഗ് കുടുംബ സംഗമത്തിലാണ് പരാമർശം നടത്തിയത്. പുതുതലമുറ അന്യമതസ്‌ഥരെ വിവാഹം കഴിക്കുന്ന സാഹചര്യം ഉണ്ടാകരുതെന്നും പിഎംഎ സലാം പറഞ്ഞു.

അതേസമയം, വഖഫ് പ്രക്ഷോഭത്തിൽ ലീഗ് ഒറ്റക്കാണെന്നും അതിൽ സഹകരിക്കണമെന്ന് മതസംഘടനകളെ നിർബന്ധിക്കാനാകില്ല എന്നും പിഎംഎ സലാം പ്രതികരിച്ചു. സമസ്‌തയുടെ ഒരു കാര്യത്തിലും ലീഗ് ഇടപെടില്ല. ലീഗിന്റെ സമര പരിപാടികളിൽ പങ്കെടുക്കുന്നവർ ഭൂരിഭാഗവും വിവിധ മതസംഘടനകളിൽ പെട്ടവർ തന്നെയാണ്.

കമ്മ്യൂണിസത്തിനെതിരായ പ്രമേയം സമസ്‌തയുടെ ആഭ്യന്തര കാര്യമാണ്. അതിൽ ലീഗ് ഇടപെടില്ല. അത് മത സംഘടനയാണ്. അവരുടെ കാര്യങ്ങൾ തീരുമാനിക്കാൻ പണ്ഡിതൻമാർക്ക് കഴിയും. ദൈവത്തെ ഭയപ്പെട്ട് ജീവിക്കുന്ന നല്ല പണ്ഡിതരാണവർ എന്നും പിഎംഎ സലാം കൂട്ടിച്ചേർത്തു.

Most Read:  സിൽവർ ലൈൻ നടപ്പാക്കാൻ സമ്മതിക്കില്ല, സർവേക്കല്ലുകൾ പിഴുതെറിയും; കെ സുധാകരൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE