തിരുവനന്തപുരം : കൂടുതൽ ട്രെയിൻ സർവീസുകൾ പുനഃരാരംഭിക്കാൻ തീരുമാനിച്ച് റെയിൽവേ. ഏപ്രിൽ മാസത്തോടെ ഘട്ടം ഘട്ടമായി എല്ലാ എക്‌സ്‌പ്രസ് ട്രെയിനുകളുടെ സർവീസുകളും പുനഃസ്‌ഥാപിക്കാനാണ് തീരുമാനം. ഏപ്രിലോടെ പുനഃസ്‌ഥാപിക്കുന്ന ട്രെയിൻ സർവീസുകളുടെ പട്ടികയിൽ കേരളത്തിൽ നിന്നുള്ള 5 സർവീസുകളാണ് ഉള്ളത്.
ഏപ്രിൽ 10ആം തീയതിയോട് കൂടി കൊച്ചുവേളി–ബാനസവാടി ഹംസഫർ സ്‌പെഷ്യൽ ട്രെയിൻ സർവീസ് പുനഃരാരംഭിക്കും. തുടർന്ന് ഏപ്രിൽ 11ന് എറണാകുളം–ബാനസവാടി വീക്ക്‌ലി സ്‌പെഷ്യൽ, കൊച്ചുവേളി– മുംബൈ കുർള ഗരീബ്‌രഥ് എന്നിവയും ഏപ്രിൽ 15ആം തീയതി മുതൽ പുതുച്ചേരി–മംഗളൂരു വീക്ക്‌ലി എക്‌സ്‍പ്രസ് സർവീസും പുനഃരാരംഭിക്കും.
കൂടാതെ ഏപ്രിൽ 16ആം തീയതിയോട് കൂടി കൊച്ചുവേളി–യോഗനഗരി ഋഷികേശ് സർവീസും പുനഃരാരംഭിക്കും. പഴയ കൊച്ചുവേളി–ഡെറാഡൂൺ എക്‌സ്‌പ്രസാണ് ഡെറാഡൂൺ ഒഴിവാക്കി ഋഷികേശിലേക്കു സർവീസ് നടത്തുക. മുൻപു കോട്ടയം വഴി സർവീസ് നടത്തിയിരുന്ന ട്രെയിൻ ഇനി ആലപ്പുഴ വഴിയാകും ഓടുക.
Read also : രാജ്യസഭാ തിരഞ്ഞെടുപ്പ് നടപടികള്‍ മരവിപ്പിക്കാൻ ശുപാർശ