തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പ്രതികളില്‍ ഒരാളായ സന്ദീപിന്റെ ഭാര്യ തനിക്കെതിരായി നല്‍കിയ മൊഴി രാഷ്‌ട്രീയ പ്രേരിതമെന്ന് കാരാട്ട് റസാഖ് എംഎല്‍എ. മൊഴിയില്‍ പറഞ്ഞ കാര്യങ്ങള്‍ അദ്ദേഹം നിഷേധിച്ചു, സ്വര്‍ണക്കടത്ത് സംഘങ്ങളുമായി തനിക്ക് ബന്ധമില്ലെന്നും ആദ്ദേഹം പറഞ്ഞു.
‘കേസിലെ പ്രതിയായ റമീസിനെയോ മറ്റുള്ളവരെയോ അറിയില്ല, അവരുമായി യാതൊരു ബന്ധവുമില്ല. സന്ദീപിന്റെ ഭാര്യയുടെ മൊഴിക്ക് പിന്നില്‍ രാഷ്‌ട്രീയ സമ്മര്‍ദ്ദമാവാം.മൊഴി വിശ്വസിക്കാന്‍ കഴിയുന്നതല്ല. പ്രത്യേക അജണ്ട വെച്ചാണ് അന്വേഷണം മുന്നോട്ട് പോവുന്നത്, അത് ശരിയല്ല. ഇതുമായി ബന്ധപ്പെട്ട് ഒരു ഏജന്‍സിയും തന്നെ വിളിച്ചിട്ടില്ല’ എംഎല്‍എ പറഞ്ഞു.
സ്വര്‍ണക്കടത്തില്‍ കാരാട്ട് ഫൈസലിനും കാരാട്ട് റസാഖ് എംഎല്‍എക്കും പങ്കുള്ളതായി സന്ദീപ് നായരുടെ ഭാര്യ നല്‍കിയ മൊഴി പുറത്തു വന്നിരുന്നു. റമീസ് സ്വര്‍ണം കടത്തിയത് ഇരുവര്‍ക്കും വേണ്ടിയാണെന്ന് അവര്‍ മൊഴിയില്‍ പറഞ്ഞിരുന്നു.
ജൂലായ് 8-നായിരുന്നു മൊഴി എടുത്തത്. സ്വര്‍ണക്കടത്തിന് എതിര്‍ത്തപ്പോള്‍ ഭര്‍ത്താവായ സന്ദീപ് തന്നെ ഉപദ്രവിച്ചെന്നും അവരുടെ മൊഴിയില്‍ പറയുന്നുണ്ട്. സ്വപനയുടെ പങ്കിനെക്കുറിച്ചും മൊഴിയില്‍ പരാമര്‍ശമുണ്ട്. കാരാട്ട് ഫൈസലിനെ ഇതുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം നേരത്തെ ചോദ്യം ചെയ്‌തിരുന്നു.
Read Also: ആരോഗ്യ പ്രവര്‍ത്തകരെ രാഷ്‌ട്രീയമായി ഉപയോഗിക്കാന്‍ ശ്രമം; കെകെ ശൈലജ







































