മുഖകാന്തി വർധിപ്പിക്കാൻ കറ്റാർവാഴ ഉപയോഗിക്കുന്നത് ഉത്തമമാണ്. മുഖത്ത് ചെറിയ അളവിൽ കറ്റാർവാഴ പതിവായി പുരട്ടുന്നത് മുഖക്കുരു, സൂര്യാഘാതം എന്നിവയെ അകറ്റാൻ സഹായിക്കും.
ആന്റി ഓക്‌സിഡന്റുകളാലും ധാതുക്കളാലും സമ്പന്നമായ കറ്റാർവാഴ സൂര്യതാപം അല്ലെങ്കിൽ പൊള്ളലേറ്റ ചർമത്തിന് ഏറ്റവും പ്രകൃതിദത്തമായ പ്രതിവിധികളിൽ ഒന്നാണ്. കൂടാതെ കറ്റാർ വാഴ ജെല്ലിൽ വിറ്റാമിൻ സി, ഇ, ബീറ്റാ കരോട്ടിൻ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാൽ, ഇതിന് ആന്റി-ഏജിംഗ് ഗുണങ്ങളുണ്ട്.
കറ്റാർ വാഴ ഉപയോഗിച്ച് എളുപ്പത്തിൽ തയ്യാറാക്കാവുന്ന ചില ഫേസ് പാക്കുകളെ പരിചയപ്പെടാം.
- രണ്ടു ടേബിൾ സ്‌പൂൺ കറ്റാർവാഴ ജെല്ലിൽ ഒരു ടീസ്‌പൂൺ നാരങ്ങാനീര് ചേർത്തുണ്ടാക്കുന്ന മിശ്രിതം മുഖത്തു പുരട്ടുക. 10–15 മിനിറ്റിനുശേഷം മുഖം കഴുകാം. ഈ മാസ്‌ക് പതിവായി ഉപയോഗിച്ചാൽ വെയിലേൽക്കുന്നതു മൂലം ചർമത്തിലുണ്ടാകുന്ന നിറ വ്യത്യാസം ഒഴിവാക്കാം.
- വേനൽക്കാലത്തുണ്ടാവുന്ന പ്രധാന ചർമ പ്രശ്‌നങ്ങളാണ് സൂര്യതാപം, മുഖത്തെ അധിക എണ്ണമയം, മുഖക്കുരു എന്നിവ. ഇതിൽനിന്നു ചർമത്തെ സംരക്ഷിച്ച്, ആവശ്യമായ ഈർപ്പം നിലനിർത്താൻ കറ്റാർ വാഴ ജെൽ- വെള്ളരിക്ക ഫേസ് പാക്ക് സഹായിക്കും. ഇതിനായി കറ്റാർ വാഴ ജെല്ലും വെള്ളരിക്ക നീരും തുല്യ അളവിലെടുത്ത് മുഖത്തു പുരട്ടാം. ആഴ്‌ചയിൽ ഒരു തവണ ഈ പാക്ക് ഇടാം.
- കറ്റാർവാഴ ജെല്ലിൽ അൽപം വാഴപ്പഴം പേസ്‌റ്റും ഒരു ടീസ്‌പൂൺ തേനും മുഖത്തും കഴുത്തിലുമായി പുരട്ടുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ കഴുകി കളയാം. വാഴപ്പഴം ചർമത്തിലെ ഈർപ്പം നിലനിർത്തും. അതേസമയം തേനിൽ അടങ്ങിയിരിക്കുന്ന ആന്റി ബാക്‌ടീരിയൽ, ആന്റി ഫംഗൽ മൂലികകൾ ചർമത്തിലെ ബാക്‌ടീരിയകളെ അകറ്റാൻ സഹായിക്കുന്നു.
Most Read: ഇനി നെയ്യാറ്റിന്‍കര ഗോപന്റെ ‘ആറാട്ട്’; റിലീസ് പ്രഖ്യാപിച്ചു