ഇനി നെയ്യാറ്റിന്‍കര ഗോപന്റെ ‘ആറാട്ട്’; റിലീസ് പ്രഖ്യാപിച്ചു

By Film Desk, Malabar News
Ajwa Travels

ബി ഉണ്ണികൃഷ്‌ണന്റെ സംവിധാനത്തിൽ മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രം ‘ആറാട്ടി’ന്റെ റിലീസ് പ്രഖ്യാപിച്ചു. ചിത്രം ഫെബ്രുവരി 18ന് തിയേറ്ററുകളില്‍ എത്തും. മോഹന്‍ലാലാണ് റിലീസ് തീയതി സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പ്രേക്ഷകരുമായി പങ്കുവെച്ചത്.

‘വില്ലന്‍’ എന്ന ചിത്രത്തിനു ശേഷം മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്‌ണൻ ഒരുക്കുന്ന ചിത്രമാണ് ‘ആറാട്ട്’. നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്.

 

View this post on Instagram

 

A post shared by Mohanlal (@mohanlal)

കഴിഞ്ഞ ദിവസമാണ് ‘ആറാട്ടി’ന്റെ ട്രെയ്‌ലര്‍ അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. മോഹന്‍ലാലിന്റെ ഒരു മാസ് മസാല ചിത്രമായിരിക്കും ‘ആറാട്ടെ’ന്ന് വ്യക്‌തമാക്കുന്നതാണ് ട്രെയ്‌ലർ. ചുരുങ്ങിയ സമയംകൊണ്ടുതന്നെ മൂന്ന് മില്യണിലേറെ ആളുകളാണ് യൂട്യൂബിൽ ട്രെയ്‌ലർ കണ്ടത്.

ശ്രദ്ധ ശ്രീനാഥാണ് ‘ആറാട്ടില്‍’ മോഹന്‍ലാലിന്റെ നായിക. നെടുമുടി വേണു, സായ്‌കുമാര്‍, സിദ്ദിഖ്, ജോണി ആന്റണി, ഇന്ദ്രന്‍സ്, രാഘവന്‍, നന്ദു, ബിജു പപ്പന്‍, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍ കുട്ടി, എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കോമഡിക്ക് പ്രാധാന്യം നല്‍കുന്ന ചിത്രം ഒരു ആക്ഷന്‍ ഡ്രാമ കൂടിയാണ്. ചില കാരണങ്ങളാല്‍ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്ന നെയ്യാറ്റിന്‍കര ഗോപനും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളിലൂടെയുമാണ് കഥ മുന്നോട്ട് പോകുന്നത്. വിജയ് ഉലകനാഥ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ സമീര്‍ മുഹമ്മദാണ്. രാഹുല്‍ രാജാണ് സംഗീത സംവിധായകൻ.

Most Read: ദിലീപിന് മുൻ‌കൂർ ജാമ്യം അനുവദിച്ചു; പ്രോസിക്യൂഷന് തിരിച്ചടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE