അമർനാഥ് : രാജ്യത്ത് ഈ വർഷത്തെ അമർനാഥ് തീർഥാടനം ജൂൺ 28ആം തീയതി ആരംഭിക്കും. ഓഗസ്‌റ്റ് 22നാണ് തീർഥാടനം അവസാനിക്കുക. തീർഥാടനത്തിനായുള്ള രജിസ്‌ട്രേഷൻ ഏപ്രിൽ 1ആം തീയതി മുതൽ ആരംഭിക്കുമെന്നും അധികൃതർ വ്യക്‌തമാക്കി. അമർനാഥ് ക്ഷേത്രബോർഡിന്റെ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.
രാജ്യത്ത് നിലനിൽക്കുന്ന കോവിഡ് പശ്‌ചാത്തലത്തിൽ കർശനമായും കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചു കൊണ്ടാണ് തീർഥാടനം നടത്തുന്നത്. കഴിഞ്ഞ വർഷം കോവിഡ് വ്യാപനവും, തുടർന്ന് ഏർപ്പെടുത്തിയ ലോക്ക്ഡൗണും മൂലം അമർനാഥ് തീർഥാടനം റദ്ദാക്കിയിരുന്നു. അനന്ത്നാഗിലെ മലനിരകളിൽ 3,888 മീറ്റർ ഉയരത്തിൽ സ്‌ഥിതി ചെയ്യുന്ന ഗുഹാക്ഷേത്രമാണ് അമർനാഥ്.
ക്ഷേത്രത്തിലെ രാവിലത്തെ ദർശനവും, വൈകുന്നേരത്തെ ആരതിയും വെർച്വലായി കാണാനുള്ള അവസരം ഉണ്ടാക്കും. കൂടാതെ തീർഥാടകരുടെ എണ്ണത്തിലും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഒപ്പം തന്നെ ബാൽത്താലിൽ നിന്നും 3 കിലോമീറ്റർ ദൂരത്തിൽ ബാറ്ററി കാർ സംവിധാനം ഒരുക്കിയതും ഇതാദ്യമായാണ്. ക്ഷേത്രത്തെ കുറിച്ചുള്ള തൽസമയ വിവരങ്ങൾ അറിയുന്നതിനായി ‘ശ്രീ അമർനാഥ്ജി യാത്ര’ ആപ് ഡൗൺലോഡ് ചെയ്യാമെന്നും അധികൃതർ വ്യക്‌തമാക്കി.
Read also : നിയമസഭാ തിരഞ്ഞെടുപ്പ്; വയനാട്ടിൽ ടി സിദ്ദിഖ് വേണ്ടെന്ന് മുന്‍ ഡിസിസി അധ്യക്ഷന്‍







































