കൊച്ചി: ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് കേരളത്തിൽ. എറണാകുളത്ത് നടക്കുന്ന ബിജെപി സംസ്‌ഥാന നേതൃയോഗം ഉൽഘാടനം ചെയ്യും. രാവിലെ പത്തുമണിക്ക് പാലാരിവട്ടത്ത് നടക്കുന്ന പരിപാടിയിൽ ബിജെപി സംസ്‌ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അധ്യക്ഷത വഹിക്കും.
തദ്ദേഹസ്വയംഭരണ സ്‌ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ വിലയിരുത്തലാണ് ആഭ്യന്തര മന്ത്രിയുടെ സന്ദർശന ലക്ഷ്യം. കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, മുൻ സംസ്‌ഥാന അധ്യക്ഷൻമാരായ കുമ്മനം രാജശേഖരൻ, പികെ കൃഷ്‌ണദാസ്, വി മുരളീധരൻ, കെ, സുരേന്ദ്രൻ, ബിജെപി സംസ്‌ഥാന ഭാരവാഹികൾ, ജില്ലാ അധ്യക്ഷൻമാർ എന്നിവർ യോഗത്തിൽ പങ്കെടുക്കും.
നേതൃയോഗത്തിന്റെ തുടർച്ചയായി ശനിയാഴ്‌ച രാവിലെ മുതൽ തൃശൂരിൽ ബിജെപി സംസ്‌ഥാന ശിൽപ്പശാലയും നടക്കും. അതേസമയം, അമിത് ഷായുടെ സന്ദർശനത്തോട് അനുബന്ധിച്ചു കൊച്ചി നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. രാവിലെ 11 മുതൽ ഉച്ചയ്‌ക്ക് രണ്ടുവരെ ബോൾഗാട്ടി ജങ്ഷൻ, ഗോശ്രീ ഒന്നാംപാലം, ഹൈക്കോടതി ജങ്ഷൻ, ബാനർജി റോഡ്, പാലാരിവട്ടം, എൻഎച്ച് 544ൽ ഇടപ്പള്ളി, കളമശ്ശേരി, മുട്ടം എന്നിവിടങ്ങളിലാണ് നിയന്ത്രണം.
Most Read| തറയ്‌ക്കടിയിൽ നിന്ന് രക്‌തസമാന ദ്രാവകം പരന്നൊഴുകി; അമ്പരന്ന് നാട്ടുകാർ!